സഊദിയിൽ ഒരു വർഷം പാഴാക്കുന്നത് 40 ബില്യൺ റിയാൽ ഭക്ഷണം
റിയാദ്: സഊദിയിൽ ഒരു വർഷം മൊത്തം ഭക്ഷണത്തിന്റെ മൂന്നിലൊന്നും പാഴാക്കുന്നതയായി പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഫദ്‌ലി വെളിപ്പെടുത്തി. ഏകദേശം 40 ബില്യൺ റിയാൽ മൂല്യമുള്ള ഭക്ഷണമാണ് പാഴാക്കി കളയുന്നതെന്നാണ് കണക്കുകൾ. രാജ്യത്തിലെ ഭക്ഷ്യനഷ്ടത്തിന്റെയും മാലിന്യത്തിന്റെയും നിരക്ക് മൊത്തം ഭക്ഷണത്തിന്റെ 33 ശതമാനത്തിലധികമായതായി അദ്ദേഹം പറഞ്ഞു. ഭക്ഷ്യ മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിന് വളരെ ഫലപ്രദമായ ഒരു സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സഊദി ഗ്രെയിൻസ് ഓർഗനൈസേഷൻ (SAGO) ഗവർണർ അഹമ്മദ് അൽ-ഫാരിസ് ബുധനാഴ്ച ഈ മേഖലയിൽ പ്രാദേശിക കമ്പനിയുമായി ഭക്ഷണ നഷ്ടവും മാലിന്യവും കുറയ്ക്കാനുള്ള ബോധവൽക്കരണ കാംപയിൻ കരാർ ഒപ്പിട്ടു. സഊദി വിഷൻ 2030 ന്റെ ഭാഗമാണ് കാംപയിൻ. കാർഷിക, ഭക്ഷ്യ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലും ഭക്ഷ്യസുരക്ഷാ മേഖലയിലെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിലും രാജ്യത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ബോധവൽക്കരണ കാംപയിൻ ഉപകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."