HOME
DETAILS

കടമെടുക്കാനുണ്ടോ ഉച്ചഭാഷിണികൾ!

  
backup
November 03 2022 | 20:11 PM

loudspekaer

 

ലോകത്തിന്റെ കണ്ണും കാതും ഇന്ന് സമൂഹമാധ്യമങ്ങളിലാണ്. പോസിറ്റീവായി ഉപയോഗപ്പെടുത്തുന്നതിനേക്കാൾ അവിടെക്കേറി കത്രികകളുടെ പണിയെടുക്കുന്നവരാണേറെ. ചേർന്നുനിൽക്കുന്നവരെ തമ്മിൽ അകറ്റാനും ഒന്നിച്ചുപോകുന്നവർക്കിടയിൽ അസ്വാരസ്യമുണ്ടാക്കാനും വേണ്ടുന്ന പണികളൊപ്പിച്ച് ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ എല്ലാം കണ്ട് ഗ്യാലറിയിലിരുന്ന് അവർ കൈകൊട്ടിച്ചിരിക്കും. കളിക്കളം കടന്ന് ഗ്യാലറിയും തകർത്ത് പൊട്ടിത്തെറി അതിരൂക്ഷമാകുമ്പോഴാകും തിരികൊളുത്തിയവൻ വിരൽ കടിക്കുക. അപ്രതീക്ഷിത നഷ്ടങ്ങൾ അവനെയും തേടിയെത്തിയിരിക്കും.
വെറുപ്പും വിദ്വേഷവും പരത്താനായിമാത്രം അക്കൗണ്ട് തുടങ്ങിയതാണെന്നു തോന്നും ചിലരുടെ വാളുകൾ കണ്ടാൽ. പരദൂഷണത്തിന്റെ ഹോൾസെയിൽ ഡീലേഴ്സ് ഏറ്റെടുത്തെന്നവണ്ണം ഇന്നലെ മിത്രമാക്കിയവനെയും ഇന്നവൻ ശത്രുവാക്കിയിരിക്കും. പോസ്റ്റാക്കാൻ വിഷയമെന്നതിലപ്പുറം അവന്റെ മുമ്പിൽ യാഥാർഥ്യത്തിന്റെ അവലോകനത്തിനു വലിയ പ്രാധാന്യമൊന്നും കാണില്ല. കണ്ടതും കേട്ടതും പാതിയറിഞ്ഞതും സത്യത്തിന്റെ ഉടയാടകളണിയിച്ച് തിടുക്കത്തിൽ ഗോളാന്തരവാർത്തയാക്കാൻ അവനും കാണും ന്യായീകരണങ്ങൾ.


ഞാൻ മാത്രമാണ് ശരി എന്ന നിലപാട് നല്ലതല്ല. എല്ലാം ഉൾക്കൊള്ളാനും വിട്ടുവീഴ്ച ചെയ്യാനും മനസ്സുണ്ടാവണം. മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങളൊക്കെ ആവേശപ്പുറത്ത് സോഷ്യൽ മീഡിയയിൽ വിളമ്പരുത്. മാറിചിന്തിക്കുമ്പോഴേക്കും നമ്മുടെ പഴയ നിലപാടുകൾ ആയിരങ്ങൾ കടമെടുത്തിരിക്കും. പിന്നീട് എഡിറ്റു ചെയ്യാനാവാത്ത വിധം പഴയ നിലപാടിന്റെ സ്‌ക്രീൻ ഷോട്ടെടുത്ത് മുതലെടുപ്പ് നടത്തുന്നവരുമുണ്ടാകും. എല്ലാം തികഞ്ഞവരാണെന്ന നാട്യം മറ്റുള്ളവർ നിസ്സാരരാണെന്നു ധരിക്കാനുള്ള ലൈസൻസാവരുത്. ഒരു കാഴ്ചയും പൂർണമല്ല. നാം കാണുന്നത് മാത്രമല്ല വസ്തുതകൾ. അതിനപ്പുറത്തും ചില ശരികളുണ്ടാവാം.
നാവടങ്ങിയാലേ ഞാനടങ്ങൂ. ഞാനടങ്ങിയാലേ നാടടങ്ങൂ. തീപ്പൊരി വീട് വെണ്ണീറാക്കുമെങ്കിൽ വാക്‌പൊരി നാട് നക്കിത്തുടയ്ക്കും. നാം തുറന്നുപറയുന്ന സത്യം കാരണം ഒരു സൗഹൃദം തകരുമെങ്കിൽ, കുടുംബം ശിഥിലമാകുമെങ്കിൽ മൗനം പാലിക്കാൻ കനിവ് കാണിക്കണം. വാക്കുകളിൽ മാത്രമല്ല സത്യം, അത് സാഹചര്യങ്ങളെയും സന്ദർഭങ്ങളെയും ആശ്രയിക്കുന്നതാണ്. ആളും അർഥവും നോക്കി പറയണമെന്നത് വെറുതെ പറയുന്നതല്ല. വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാനാവില്ല. ആയുധമേൽപിക്കുന്ന മുറിവുണങ്ങിയാലും വാക്കുകളേൽപ്പിക്കുന്ന മുറിവുകൾ ഉണങ്ങില്ല.


കടമെടുക്കാനുണ്ടോ ഉച്ചഭാഷിണികൾ എന്ന മട്ടിലാണ് ലൈക്കും കമന്റും ഷെയറും ദാഹിച്ച് അലയുന്ന പോസ്റ്റുമാന്മാർ. അവർ ആഗ്രഹിക്കുന്നത് വകവച്ചുനൽകി പ്രോത്സാഹനം ചെയ്യുന്നവനുമുണ്ട് അവർ വിതയ്ക്കുന്ന തിന്മയുടെ ഷെയർ. അതിനാൽ സോഷ്യൽമീഡിയയിൽ തൊടുന്നതും തലോടുന്നതും ഏറെ സൂക്ഷിച്ചുവേണം. നിലപാടുകളിലെ സത്യസന്ധതയ്ക്കും സൗകുമാര്യതയ്ക്കുമുള്ള മാർക്കായി വിലയിരുത്താനാവില്ല ലഭിക്കുന്ന അംഗീകാരങ്ങൾ. തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ കാണുന്നതിന് മുഴുവൻ ലൈക്ക് നൽകിപ്പോകുന്നവരുണ്ട്.


മിഥ്യയും ഊഹാപോഹങ്ങളും സത്യത്തിന്റെ ലേബലും വർണ്ണപ്പൊലിമകളും ചേർത്തുവച്ചു നീട്ടുമ്പോൾ തെറ്റിദ്ധാരണകൾ വ്യാപരിക്കുകയാണ്. വസ്തുതകളുടെ നിജസ്ഥിതി അന്വേഷിക്കുന്നതിലേറെ കിട്ടിയ വാർത്ത ചൂടോടെ പരമാവധി പേരിലേക്ക് പകർന്നുകൊടുക്കുന്നതിലാണ് പലർക്കും താത്പര്യം. സത്യം ചെരിപ്പിടും മുമ്പേ അസത്യം ലോക സഞ്ചാരം നടത്തുന്നു. വലിയ കഷ്ട നഷ്ടങ്ങളിലേക്ക് ജനങ്ങളെ കൂട്ടിക്കൊടുക്കുന്ന ഈ പ്രവണത ഇല്ലായ്മ ചെയ്യാൻ വാർത്തയുടെ ഉറവിടവും മാധ്യമത്തിന്റെ സത്യസന്ധതയും ഉറപ്പുവരുത്താൻ ബാധ്യതയുണ്ടെന്ന് ഖുർആൻ ഉണർത്തി. 'സത്യവിശ്വാസികളേ, ഒരു അധർമകാരി വല്ല വാർത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാൽ നിങ്ങളതിനെപ്പറ്റി സ്പഷ്ടമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതക്ക് ആപത്ത് വരുത്തുകയും അതേത്തുടർന്ന് നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാൻ വേണ്ടി' (അൽ ഹുജുറാത്ത്-6).
പറഞ്ഞുവയ്ക്കുന്നതിലൂടെയാണ് നാം നമ്മെ അവതരിപ്പിക്കുന്നത്. വർത്തമാനങ്ങളിലൂടെയാണ് ആളുകൾ നമ്മെ അളക്കുന്നതും തൂക്കുന്നതും. അതിനാൽ മിതഭാഷണം ശീലിക്കണം. മൃദുലമായും സ്പഷ്ടമായും സംസാരിക്കണം.നല്ലത് പറയണം. സോദ്യേശപരമാവണം.


സംസ്‌കാര സമ്പന്നന്റെ സംസാരവും സംശുദ്ധമായിരിക്കും. ഉൽകൃഷ്ട സമൂഹം വാർത്തെടുക്കാനുള്ള പണിപ്പുരയൊരുക്കുന്ന വിശുദ്ധ ഖുർആൻ ഉദാത്ത ശീലങ്ങളെ പരിശീലിപ്പിക്കുന്നുണ്ട്.'വാക്കുകളിൽവച്ച് ഉത്തമമായതിലേക്കാണ് അവർക്ക് മാർഗദർശനം നൽകപ്പെട്ടത്. സ്തുത്യർഹനായ അല്ലാഹുവിന്റെ പാതയിലേക്കാണ് അവർക്ക് മാർഗദർശനം നൽകപ്പെട്ടത്'(അൽ ഹജ്ജ് 24). 'സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ശരിയായ വാക്ക് പറയുകയും ചെയ്യുക. എങ്കിൽ അവൻ നിങ്ങൾക്ക് നിങ്ങളുടെ കർമങ്ങൾ നന്നാക്കിത്തരികയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവനാരോ അവൻ മഹത്തായ വിജയം നേടിയിരിക്കുന്നന്നു'(അൽ അഹ്‌സാബ് 70-71)
പരോപകാരിയാവുക. നന്മയുടെ പൂക്കൾ വിരിയുന്ന, നറുമണം വിതറുന്ന ചെറുചെടിയെങ്കിലുമാവുക. നമ്മുടെ മുള്ളുകൾ മറ്റുള്ളവർക്ക് പ്രഹരമാവാതിരിക്കട്ടെ. കത്രികയാവാതെ കൂട്ടിയോജിപ്പിക്കുന്ന വിളക്കണ്ണികളാവുക.
പുണ്യറസൂൽ(സ്വ) പറഞ്ഞു: 'നിങ്ങൾ പരസ്പരം ബന്ധം മുറിക്കുകയോ അസാന്നിധ്യത്തിൽ ആക്ഷേപിക്കുകയോ അന്യോന്യം അസൂയ കാണിക്കുകയോ പകവയ്ക്കുകയോ അരുത്. അല്ലാഹുവിന്റെ അടിമകളേ, നിങ്ങൾ പരസ്പരം സഹോദരന്മാരായി വർത്തിക്കുക'(മുസ്‌ലിം).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  3 months ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  3 months ago
No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  3 months ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

Kerala
  •  3 months ago
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  3 months ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  3 months ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago