എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും
അഹ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ കണ്ടെത്താന്‍ 'ചൂസ് യുവര്‍ ചീഫ് മിനിസ്റ്റര്‍' കാംപയിന് കഴിഞ്ഞ മാസം 29ന് എ.എ.പി തുടക്കമിട്ടിരുന്നു. പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് ഉദ്ഘാടനം ചെയ്തത്.
വാട്സ്ആപിലൂടെയും ഇ-മെയിലിലൂടെയും പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം സമാഹരിച്ച ശേഷമാണ് പ്രഖ്യാപനം. എസ്.എം.എസായും വോയ്സ് മെയിലായും അഭിപ്രായം സ്വീകരിച്ചു. നവംബര്‍ മൂന്നു വരെയായിരുന്നു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഗോപാല്‍ ഇറ്റാലിയ, ദേശീയ ജനറല്‍ സെക്രട്ടറി ഇസുദന്‍ ഗാദ്വി, ജനറല്‍ സെക്രട്ടറി മനോജ് സൊരാതിഹ്യ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്ന പ്രമുഖര്‍.
പഞ്ചാബ് തെരഞ്ഞെടുപ്പിലും എ.എ.പി ഈ രീതി പരീക്ഷിച്ചിരുന്നു. അഭിപ്രായ സര്‍വേയില്‍ ഭഗവന്ത് മന്നിന് വമ്പിച്ച പിന്തുണയും ലഭിച്ചു. വോട്ടെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് അദ്ദേഹം മുഖ്യമന്ത്രിയാവുകയും ചെയ്തു.
ഡിസംബര്‍ ഒന്ന്, അഞ്ച് തിയ്യതികളിലാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."