HOME
DETAILS
MAL
ചാമ്പ്യന്‍മാരെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍; ഇംഗ്ലണ്ടിനെ തകര്‍ത്തത് 69 റണ്‍സിന്
backup
October 15 2023 | 16:10 PM
ന്യൂഡല്‍ഹി: നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ 69 റണ്‍സിന് തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍.അഫ്ഗാന്‍ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 215 റണ്‍സ് ഓള്‍ഔട്ടായതോടെയാണ് ഈ ലോകകപ്പിലെ മിന്നുന്ന അട്ടിമറി ജയം അഫ്ഗാന്‍ സ്വന്തമാക്കിയത്.ലോകകപ്പില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ സ്വന്തമാക്കിയ അഫ്ഗാനെതിരെ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്
തുടക്കം തന്നെ പിഴച്ചു.
രണ്ടാം ഓവറില്‍ തന്നെ ജോണ്‍ ബെയര്‍സ്‌റ്റോ (2) പുറത്ത്. പിന്നാലെ നിലയുറപ്പിച്ച് കളിക്കുന്ന ജോ റൂട്ടിനെ മടക്കി മുജീബുര്‍ റഹ്മാന്‍ അടുത്ത പ്രഹരമേല്‍പ്പിച്ചു. 61 പന്തില്‍ 66 റണ്‍സ് നേടിയ ഹാരി ബ്രൂക്കിനും 39 പന്തില്‍ 32 റണ്‍സ് നേടിയ ഡേവിഡ് മലാനും മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ ശോഭിക്കാന്‍ സാധിച്ചത്.
Content Highlights:afghanistan beat england in cricket world cup
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."