HOME
DETAILS
MAL
'കൈരളിയും മീഡിയവണ്ണും കടക്ക് പുറത്ത്, നിങ്ങളോട് ഞാന്‍ സംസാരിക്കില്ല' മാധ്യമവിലക്കുമായി ഗവര്‍ണര്‍ വീണ്ടും
backup
November 07 2022 | 03:11 AM
തിരുവനന്തപുരം: കൈരളി ചാനലിനോടും മീഡിയ വണിനോടും പ്രതികരിക്കില്ലെന്ന് വീണ്ടും ഗവര്‍ണര്‍. രണ്ട് ചാനലുകളും പുറത്തു പോകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ക്കെതിരെ ക്യാംപയിന് നടത്തുന്നു എന്നാരോപിച്ചാണ് നടപടി. നേരത്തെയും ഈ രണ്ട് മാധ്യമങ്ങളോടും ഗവര്‍ണര്‍ സമാന നിലപാട് സ്വീകരിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തിലേക്ക് രാജ്ഭവന് മീഡിവണ്ണിനെ ക്ഷണിച്ചിരുന്നു എന്ന് ചാനല്‍ അധികൃതര്‍ പറയുന്നു. മെയില്‍ വഴിയാണ് ക്ഷണം ലഭിച്ചത്. പിന്നീട് വാര്‍ത്താ സമ്മേളനത്തിനെത്തിയപ്പോള്‍ പേര് വിളിച്ച് അകത്തേക്ക് കടത്തുകയും ചെയ്തു. ഇക്കാര്യം ഗവര്‍ണറോട് പറഞ്ഞപ്പോള്‍ 'ഗെറ്റ് ഔട്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അവരെല്ലാം കേഡര്‍ മാധ്യമങ്ങളാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."