ഫ്രഞ്ച് മോഡല്‍ മെറീന്‍ എല്‍ഹൈമര്‍ ഇസ്‍ലാം സ്വീകരിച്ചു, മക്കയിലെത്തി: ‘ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിതാണെന്ന്’ താരം
മക്ക: ഫ്രഞ്ച് മോഡലും റിയാലിറ്റി ഷോ താരവുമായ മെറീന്‍ എല്‍ഹൈമര്‍ ഇസ്‍ലാം സ്വീകരിച്ചു. ആദ്യമായി വിശുദ്ധ മക്കയിലെത്തിയ ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു. ‘എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിതാണ്’, എന്നാണ് മെറീന്‍ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. മക്കയില്‍ കഅ്ബയ്ക്കടുത്ത് ഹിജാബ് ധരിച്ച് നില്‍ക്കുന്ന ചിത്രവും ഖുർആൻ പാരായണം ചെയ്യുന്ന ചിത്രവും ഉൾപ്പെടെ തന്റെ ജീവിതത്തിലെ മനോഹരമായ സംഭവത്തിലെ വിവിധ ചിത്രങ്ങളും മെറീന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇതോടൊപ്പം, ശഹാദത്ത് കലിമ ചൊല്ലുന്നതിന്‍റെ വീഡിയോയും മെറീന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് ഇസ്‍ലാം സ്വീകരിച്ചിരുനെങ്കിലും കഴിഞ്ഞ ദിവസമാണ് ഇവർ ഇക്കാര്യം പരസ്യപ്പെടുത്തിയത്. മൊറോക്കൻ-ഈജിപ്ഷ്യൻ വംശജയായ മെറീന്‍ അല്‍ഹൈമര്‍ തെക്കൻ ഫ്രാൻസിലെ ബോർഡോയിൽ ആണ് ജനിച്ചത്.
താന്‍ തെരഞ്ഞെടുത്ത ഈ ആത്മീയ യാത്ര അല്ലാഹുവിലേക്ക് നയിക്കുമെന്നും ഈ യാത്രയില്‍ തന്നെ പിന്തുണച്ചതിന് നന്ദി അറിയിക്കുന്നുവെന്നും താരം കുറിച്ചു. മറ്റൊരു മതത്തിലേക്ക് മാറുന്നതില്‍ നാണക്കേട് തോന്നേണ്ട കാര്യമില്ല, മനസ്സും ഹൃദയവും ആത്മാവും യോജിപ്പിച്ചതിന്‍റെ ഫലമായാണ് താൻ ഇസ്‍ലാം തെരഞ്ഞെടുത്തതെന്നും മെറീന്‍ പറഞ്ഞു.
‘നമ്മള്‍ ഒറ്റക്ക് യാത്ര ചെയ്യേണ്ടതായ ചില യാത്രകളുണ്ടാകുമെന്നും അല്ലാഹു മാത്രമായിരിക്കും പങ്കാളിയായി ഉണ്ടാക്കുകയെന്നും വ്യക്തമാക്കിയ താരം, കൂട്ടുകാരോ കുടുംബമോ പങ്കാളിയോ ആ യാത്രയിലുണ്ടാവില്ലെന്നും ഉണർത്തുന്നു. നിങ്ങളില്‍ പലരും ചിലപ്പോ ഇക്കാര്യം അറിഞ്ഞിരിക്കാം. എന്നാലും നിരവധി പേര്‍ ഇക്കാര്യം ചോദിക്കുന്നു. പക്ഷേ ഞാനിക്കാര്യത്തില്‍ തുറന്നുപറയാന്‍ മടിച്ചിരുന്നു.
കുറച്ച് മാസങ്ങള്‍ക്ക് മുന്നേ ഞാന്‍ ഇസ്‍ലാം സ്വീകരിച്ചുവെന്നതാണത്. ആത്മാവിന്‍റെയും ഹൃദയത്തിന്‍റെയും യുക്തിയുടെയും ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. ഞാന്‍ വ്യക്തമായും സ്വതന്ത്രമായും അഭിമാനത്തോടെയും തെരഞ്ഞെടുത്ത പാതയാണിത്’; ഇസ്‍ലാം സ്വീകരിച്ച ശേഷം മെറീന്‍ അല്‍ഹൈമര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ലക്ഷക്കണക്കിന് ലൈക്കുകളാണ് താരത്തിന്റെ ഈ ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."