കോണ്‍ഗ്രസ് ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യാന്‍ കോടതിനിര്‍ദേശം
ബെംഗളൂരു: കോണ്‍ഗ്രസ്സിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ താല്‍ക്കാലികമായി ബ്ലോക്കുചെയ്യണമെന്ന് ബെംഗളുരൂ കോടതിയുടെ ഉത്തരവ്. കെ.ജി.എഫ്.2 എന്ന ചിത്രത്തിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.ആര്‍.ടി. മ്യൂസിക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പകര്‍പ്പവകാശ നിയമം ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് പരാതി.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വീഡിയോയില്‍ ആണ് ഇതുപയോഗിച്ചത്. ഇതിനെതിരെ സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് കോടതിയെ സമീപിച്ചത്. എം.ആര്‍.ടി മ്യൂസികിനാണ് ഗാനത്തിന്റെ പകര്‍പ്പവകാശം.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനാഥ് എന്നിവര്‍ക്കെതിരെ യശ്വന്ത്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് എം.ആര്‍.ടി മ്യൂസിക് പരാതി നല്‍കിയത്. പരാതിയില്‍ ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."