HOME
DETAILS
MAL
അബൂദബി ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസിന് മലയാള സാന്നിധ്യം
backup
November 09 2022 | 06:11 AM
ദുബൈ:അബൂദബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ ഈ മാസം 15 മുതല്‍ 17 വരെ മൂന്ന് ദിവസം നീളുന്ന ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. ആദ്യമായാണ് ആഗോള മാധ്യമ സമ്മേളനത്തിന് അബൂദബി വേദിയാകുന്നത്. ആറ് ഉപഭൂഖണ്ഡങ്ങളില്‍ നിന്നായി 1200 മാധ്യമ വിദഗ്ധരാണ് ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. മലയാളത്തില്‍ നിന്ന് ജോണ്‍ബ്രിട്ടാസ്, ശശികുമാര്‍, എം.വി ശ്രേയംസ്‌കുമാര്‍ തുടങ്ങിയവര്‍ സമ്മേളനത്തിലുണ്ടാകും. 30 ലേറെ ചര്‍ച്ചകളും ശില്‍പശാലകളും ഇവിടെ നടക്കും.
സമൂഹമാധ്യമങ്ങളിലൂടെ അസത്യവും വെറുപ്പും പ്രചരിക്കുന്ന കാലത്ത് സഹിഷ്ണുതക്ക് ഊന്നല്‍ നല്‍കുന്ന മാധ്യമങ്ങളുടെ കൂട്ടായ്മ ഒരുക്കാനാണ് സമ്മേളനം ലക്ഷ്യം വെക്കുന്നതെന്ന് യു.എ.ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ജലാല്‍ ആല്‍ റഈസി പറഞ്ഞു.വിവിധ രാജ്യങ്ങളിലെ വാര്‍ത്താവിതരണ മന്ത്രിമാരും, മന്ത്രാലയം പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.
ഇന്ത്യയില്‍ നിന്ന് വാര്‍ത്താവിതരണ മന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്ര സമ്മേളനത്തില്‍ പങ്കെടുക്കും. യു.എ.ഇ ഉപപ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷകര്‍തൃത്വത്തില്‍ അഡ്‌നെക്കും വാമുമാണ് ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസ് ഒരുക്കുന്നത്. അഡ്‌നെക് സി.സി.ഒ ഖലീഫ അല്‍ ഖുബൈസി, കാപ്പിറ്റല്‍ ഈവന്റ്‌സ് സി.ഇ.ഒ സഈദ് അല്‍ മന്‍സൂരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."