വീണ്ടും ഗിന്നസ് റെക്കോർഡിട്ട് ദുബൈ; ഒരു കെട്ടിടത്തിലെ ഏറ്റവും ഉയർന്ന റണ്ണിംഗ് ട്രാക്ക് ഇനി ദുബൈക്ക് സ്വന്തം
വീണ്ടും ഗിന്നസ് റെക്കോർഡിട്ട് ദുബൈ; ഒരു കെട്ടിടത്തിലെ ഏറ്റവും ഉയർന്ന റണ്ണിംഗ് ട്രാക്ക് ഇനി ദുബൈക്ക് സ്വന്തം
ദുബൈ: ലോകത്തിലെ 'ഒരു കെട്ടിടത്തിലെ ഏറ്റവും ഉയർന്ന റണ്ണിംഗ് ട്രാക്ക്'എന്ന ഗിന്നസ് റെക്കോർഡ് ഇനി ദുബൈയ്ക്ക് സ്വന്തം. വാസൽ1 മാസ്റ്റർ ഡെവലപ്‌മെന്റിനുള്ളിലെ ലക്ഷ്വറി റെസിഡൻഷ്യൽ ടവറായ 1 റെസിഡൻസസിന്റെ 43-ാം നിലയിലാണ് ഈ ഉയരം കൂടിയ ട്രാക് ഉള്ളത്. തറയിൽ നിന്ന് 157 മീറ്റർ ഉയരത്തിലാണ് ഈ റണ്ണിംഗ് ട്രാക്ക് സ്ഥിതി ചെയ്യുന്നത്. ദുബൈയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ വാസൽ ആണ് ഈ ഗിന്നസ് നേട്ടം ദുബൈയ്ക്ക് സമ്മാനിച്ചത്.
ശാരീരികക്ഷമതയും ആരോഗ്യകരമായ ജീവിതവും പ്രോത്സാഹിപ്പിക്കുന്നതിനും സജീവമായ ജീവിതശൈലി പിന്തുടരാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദുബൈയുടെ പ്രതിബദ്ധതയെ ഉദാഹരണമാണ് ഈ റണ്ണിംഗ് ട്രാക്ക് എന്ന് വാസൽ സിഇഒ ഹെഷാം അൽ ഖാസിം പറഞ്ഞു. ദുബൈക്ക് മറ്റൊരു ഗിന്നസ് വേൾഡ് റെക്കോർഡ് കിരീടം നേടാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തറയിൽ നിന്ന് 157 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്കൈ ട്രാക്ക്, 335 മീറ്റർ റൂഫ്‌ടോപ്പ് ട്രാക്കായാണ് നിർമിച്ചിരിക്കുന്നത്. ഇവിടെ ഫിറ്റ്‌നസ് പ്രേമികൾക്ക് പരമ്പരാഗത ജിം വർക്ക്ഔട്ടിനെ മറികടക്കുന്ന സവിശേഷമായ അനുഭവം ആസ്വദിക്കാനാകും. ബുർജ് ഖലീഫ, സബീൽ പാർക്ക്, ദി ദുബൈ ഫ്രെയിം, ഷെയ്ഖ് സായിദ് റോഡ്, ഓൾഡ് ദുബൈ, അറേബ്യൻ ഗൾഫ് എന്നിവ ഉൾപ്പെടുന്ന ദുബൈയുടെ സമാനതകളില്ലാത്ത കാഴ്ചകൾ നടക്കാൻ പോകുന്നവർക്കും ഓട്ടക്കാർക്കും ഒരുപോലെ ആസ്വദിക്കാനാകും.'
ഇത് രണ്ടാം തവണയാണ് വാസ്ൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം ദുബൈക്ക് സമ്മാനിക്കുന്നത്. അന്തരിച്ച യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണയ്ക്കായി 2018-ൽ നടത്തിയ 'സായിദ് വർഷത്തിന്റെ' ആഘോഷത്തിൽ 'ഏറ്റവും വലിയ ഏരിയൽ പ്രൊജക്ഷൻ സ്‌ക്രീൻ' സ്ഥാപിച്ച് ഗിന്നസ് റെക്കോർഡ് നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."