തട്ടിപ്പുകാരില്‍ നിന്ന് രക്ഷപ്പെടണോ?…ആധാര്‍ ഈ വിധത്തില്‍ ലോക്ക് ചെയ്തിരിക്കണം
തട്ടിപ്പുകാരില്‍ നിന്ന് രക്ഷപ്പെടണോ?…ആധാര്‍ ഈ വിധത്തില്‍ ലോക്ക് ചെയ്തിരിക്കണം
സാമ്പത്തിക തട്ടിപ്പുകള്‍ ഏത് വഴിയൊക്കെവരും എന്ന് കൃത്യമായി പറയാന്‍ പറ്റാത്ത തരത്തിലേക്ക് ഇന്നത്തെ കാലം മാറിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍, പാന്‍ കാര്‍ഡ് തുടങ്ങിയവയുമായി ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തിരിക്കുന്നതിനാല്‍ സാമ്പത്തിക തട്ടിപ്പിനുള്ള സാധ്യതയും ഏറെയാണ്. ഈ പ്രശ്‌നം ഒഴിവാക്കുന്നതിനായി, യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരു പ്രത്യേക ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്.
ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവര്‍ ആധാര്‍ നമ്പര്‍, ബാങ്കിന്റെ പേര്, വിരലടയാളം എന്നിവ തട്ടിപ്പിന് ഉപയോഗിക്കുന്നു. ഈ തട്ടിപ്പില്‍ ഒടിപി ആവശ്യമില്ല. ഏറ്റവും വലിയ തിരിച്ചടി എന്താണെന്നുവെച്ചാല്‍ അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടുന്നതിനെക്കുറിച്ച് ഒരു എസ്എംഎസ് പോലും ലഭിക്കില്ല എന്നുള്ളതാണ്. ആധാര്‍ വിവരങ്ങള്‍ പങ്കിടുന്നത് സുരക്ഷിതമായ ഇടങ്ങളിലല്ലെങ്കില്‍ അവ തട്ടിപ്പുകാരുടെ പക്കലെത്തിയേക്കാം. തുടര്‍ന്ന് തട്ടിപ്പുകാര്‍ ബാങ്കിന്റെ പേര് അറിയാന്‍ സാധാരണയായി ഇരകളെ പിന്തുടരുന്നു. കൃത്രിമ സിലിക്കണ്‍ വിരലടയാളം ഉപയോഗിച്ച് പണം പിന്‍വലിക്കുന്നു.
തട്ടിപ്പുകാരില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം
- തട്ടിപ്പില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍, mAadhaar ആപ്പ് അല്ലെങ്കില്‍ യുഐഡിഎഐ വെബ്‌സൈറ്റ് ഉപയോഗിച്ച് ആധാര്‍ ബയോമെട്രിക് ഡാറ്റ ലോക്ക് ചെയ്യണം.
- ആധാര്‍ കാര്‍ഡിന്റെ ബയോമെട്രിക് ഡാറ്റ ലോക്കുചെയ്യാനും, mAadhaar ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൈന്‍ അപ്പ് ചെയ്യുന്നതിന് നിങ്ങളുടെ ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുക.
- ആധാര്‍ വിശദാംശങ്ങള്‍ പരിശോധിച്ച് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ബയോമെട്രിക് ലോക്ക് ചെയ്യുക. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം ആപ്പ് ഉപയോഗിച്ച് ബയോമെട്രിക്‌സ് അണ്‍ലോക്ക് ചെയ്യാം
mAadhaar ആപ്പ് വഴി ആധാര്‍ കാര്‍ഡിന്റെ ബയോമെട്രിക്‌സ് ലോക്ക് ചെയ്യുക എങ്ങനെയാണ്?
- mAadhaar ആപ്പ് തുറന്ന ശേഷം യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
- പ്രൊഫൈലില്‍ ക്ലിക്ക് ചെയ്യുക
- ആപ്പിന്റെ മുകളില്‍ വലത് കോണില്‍ സ്ഥാപിച്ചിരിക്കുന്ന മെനു ഓപ്ഷനില്‍ ക്ലിക് ചെയ്യുക
- 'ബയോമെട്രിക് ക്രമീകരണങ്ങള്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക
- 'എനേബിള്‍ ബയോമെട്രിക് ലോക്ക്' ഓപ്ഷനില്‍ ഒരു ടിക്ക് ഇടുക
- 'ശരി' എന്നതില്‍ ക്ലിക്ക് ചെയ്യുക,
- ആധാറില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും.
- ഒടിപി നല്‍കിയാലുടന്‍, ബയോമെട്രിക് വിശദാംശങ്ങള്‍ ലോക്ക് ആകും
mAadhaar ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
- ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുറന്ന് mAadhaar ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഐഫോണുകളില്‍, ആപ്പ് സ്റ്റോര്‍ ഉപയോഗിക്കുക.
- ഡൗണ്‍ലോഡ ചെയ്യാന്‍ mAadhaar ആപ്പിന് ആവശ്യമായ അനുമതി നല്‍കുക
- mAadhaar ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍, ഒരു പാസ്‌വേഡ് സജ്ജമാക്കുക
- പാസ്‌വേഡില്‍ 4 അക്കങ്ങള്‍ ഉണ്ടായിരിക്കണം എന്നത് ശ്രദ്ധിക്കുക.
mAadhaar ആപ്പ് വഴി ആധാര്‍ കാര്‍ഡിന്റെ ബയോമെട്രിക്‌സ് ലോക്ക് ചെയ്യുക എങ്ങനെയാണ്?
- mAadhaar ആപ്പ് തുറന്ന ശേഷം യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
- പ്രൊഫൈലില്‍ ക്ലിക്ക് ചെയ്യുക
- ആപ്പിന്റെ മുകളില്‍ വലത് കോണില്‍ സ്ഥാപിച്ചിരിക്കുന്ന മെനു ഓപ്ഷനില്‍ ക്ലിക് ചെയ്യുക
- 'ബയോമെട്രിക് ക്രമീകരണങ്ങള്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക
- 'എനേബിള്‍ ബയോമെട്രിക് ലോക്ക്' ഓപ്ഷനില്‍ ഒരു ടിക്ക് ഇടുക
- 'ശരി' എന്നതില്‍ ക്ലിക്ക് ചെയ്യുക,
- ആധാറില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും.
- ഒടിപി നല്‍കിയാലുടന്‍, ബയോമെട്രിക് വിശദാംശങ്ങള്‍ ലോക്ക് ആകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."