HOME
DETAILS

തോൽവിക്കൊപ്പം മറ്റൊരു തിരിച്ചടി; ഇന്ത്യയുടെ നെടുംതൂൺ പരുക്കേറ്റ് പുറത്ത്

  
February 24, 2026 | 1:56 PM

indian captain harmanpreet kaur injury aganist australia odi match

ബ്രിസ്‌ബെയ്ൻ: ഓസ്ട്രേലിയൻ വിമൺസ് ടീമിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ബ്രിസ്ബെയ്നിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റുകൾക്കായിരുന്നു ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.3 ഓവറിൽ 214 റൺസിന് പുറത്തായി.  വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കങ്കാരുപ്പട 70 പന്തുകളും ആറ് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം അനായാസമായി മറികടന്നു. 

മത്സരത്തിലെ തോൽവിക്കൊപ്പം ഇന്ത്യ മറ്റൊരു തിരിച്ചടി കൂടിയാണ് നേരിട്ടത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മത്സരത്തിൽ പരുക്കേറ്റു. ബാറ്റ്‌ ചെയ്യുന്നതിടെ ഇന്ത്യൻ ക്യാപ്റ്റന്റെ ഇടതു കാൽമുട്ടിനാണ് പരുക്കേറ്റത്. ഹർമൻപ്രീത് കൗറിന്റെ അഭാവത്തിൽ സ്മൃതി മന്ദാനയായിരുന്നു ടീമിനെ നയിച്ചിരുന്നത്. അടുത്ത മത്സരത്തിൽ ഹർമൻപ്രീത് കൗർ കളിക്കുമോയെന്നതും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. 

മത്സരത്തിൽ ഇന്ത്യക്കായി ഹർമൻ പ്രീത് കൗറും സ്മൃതി മന്ദാനയും അർദ്ധ സെഞ്ച്വറി നേടി. സ്മൃതി 58 റൺസും ഹർമൻപ്രീത് 53 റൺസും നേടിയാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. കാശ്വീ ഗൗതം 43 റൺസും നേടി നിർണായകമായി. 

ഓസീസ് ബൗളിങ്ങിൽ ആഷ്ലി ഗാർഡ്നർ മൂന്ന് വിക്കറ്റും മെഘാൻ ഷട്ട് രണ്ട് വിക്കറ്റും നേടി. ഡാർസി ബ്രൗൺ,  അലന കിങ്, താഹില മഗ്രാത്ത്, സോഫി മോളിന്യൂക്സ് എന്നിവർ ഓരോ വീതം വിക്കറ്റും നേടി. 

ബാറ്റിങ്ങിൽ ബേത്ത് മൂണി 76 റൺസും അലിസെ ഹീലി 50 റൺസും നേടിയപ്പോൾ ഓസീസ് അനായാസം വിജയം പിടിച്ചെടുത്തു. അന്നാബെൽ സതർലാൻഡ് പുറത്താവാതെ 44 റൺസും സ്വന്തമാക്കി വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 

ഫെബ്രുവരി 27നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.  ഈ മത്സരം വിജയിച്ചാൽ ഓസ്ട്രേലിയയിലേക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും. അതേസമയം പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യയ്ക്കും വിജയം അനിവാര്യമാണ്.

India lost the first match of the three-match ODI series against the Australian Women's team. Along with the defeat, India also faced another setback. Indian captain Harmanpreet Kaur was injured in the match. The Indian captain injured her left knee while batting. Smriti Mandhana was leading the team in Harmanpreet Kaur's absence. Whether Harmanpreet Kaur will play in the next match is also in doubt.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ പ്രിൻസിപ്പലിനെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി; 'റീൽ സ്റ്റാർ' വനിതാ കോൺസ്റ്റബിളും സംഘവും പിടിയിൽ

National
  •  2 days ago
No Image

വോട്ടറുടെ സമ്മതമില്ലാതെ ഓപ്പണ്‍ വോട്ട്; കണ്ണൂരില്‍ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

Kerala
  •  2 days ago
No Image

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് മര്‍ദനം: നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  2 days ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  2 days ago
No Image

സിബിഎസ്ഇ സ്‌കൂളുകളില്‍ ത്രിഭാഷാ പഠനം നിര്‍ബന്ധം; പുസ്തകം ഇല്ലെങ്കിലും ഒരാഴ്ചയ്ക്കകം ക്ലാസ് തുടങ്ങണം; കര്‍ശന നിര്‍ദേശവുമായി ബോര്‍ഡ്

National
  •  2 days ago
No Image

വാംഖഡെയിൽ തീപാറും; കണക്കുതീർക്കാൻ മുംബൈ, വിജയിക്കാനുറച്ച് കോലിയും സംഘവും; പോരാട്ടം ഞായറാഴ്ച

Cricket
  •  2 days ago
No Image

ചൂട് കനക്കുന്നു; പാലക്കാട് 40 ഡിഗ്രി, കൊല്ലത്ത് 39ഡിഗ്രി; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

അമ്പലപ്പുഴയിൽ നെഞ്ചിടിപ്പോടെ സിപിഎം; 'കൈ' കൊടുത്ത് ജി. സുധാകരൻ, വിജയമുറപ്പിച്ച് യുഡിഎഫ്

Kerala
  •  2 days ago
No Image

ഭർത്താവിനെ നാടുകടത്തി, പിന്നാലെ കാമുകനുമായി ചേർന്ന് കൊലപാതകം: 'ചരിത്രരേഖ' കൊലക്കേസിന്റെ ചുരുളഴിഞ്ഞു

crime
  •  2 days ago
No Image

വീണ്ടും ഒരു ചരിത്രനേട്ടത്തിനരികെ ക്രിസ്റ്റാനോ; ഹംദല്ലയുടെ റെക്കോർഡ് തകർക്കാൻ റൊണാൾഡോ ഇന്ന് ഇറങ്ങുന്നു

Football
  •  2 days ago