HOME
DETAILS
MAL
കൊച്ചിയിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
February 24, 2026 | 2:29 PM
കൊച്ചി: കൊച്ചിയിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ വഴി വന്ന രണ്ട് പെൺകുട്ടികളാണ് കായലിൽ ദേഹം കിടക്കുന്നത് കണ്ടത്. പൊക്കിൾ കൊടിയോട് കൂടിയ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടതെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കിയത്. സെൻട്രൽ പൊലിസ് സംഭവസ്ഥലത്ത് എത്തി മൃതദേഹം കരയിൽ എത്തിച്ചു. മൃതദേഹം കായലിൽ കൂടി ഒഴുകിവന്നുവെന്നാണ് നിഗമനം. പൊലിസ് തുടർനടപടികൾ ആരംഭിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."