'വേലി തന്നെ വിളവ് തിന്നുന്നോ' പോക്സോ ഇരയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീമതി ടീച്ചര്‍
കണ്ണൂര്‍: പോക്സോ ഇരയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. ഫേസ് ബക്ക് വഴിയാണ് അവരുടെ വിമര്‍ശനം. വേലി തന്നെ വിളവ് തിന്നുകയാണോ അവര്‍ ചോദിക്കുന്നു. സുനു സ്ഥിരം കുറ്റവാളിയാണെന്നും പി.കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിക്കുന്നു.
'പീഢനക്കേസില്‍ പ്രതി ! തൃക്കാക്കര സി.ഐ. സുനു സ്ഥിരം കുറ്റവാളി. വേലി തന്നെ വിളവ് തിന്നുന്നോ?' അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ബേപ്പൂര്‍ കോസ്റ്റല്‍ സി.ഐ പി.ആര്.സുനുവിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ കസ്റ്റഡിയിലെടുത്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സി.ഐയെ കൂടാതെ മറ്റ് നാല് പേരും പൊലിസ് കസ്റ്റഡിയിലുണ്ട്.
സി.ഐ, പി.ആര് സുനു നേരത്തെ ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ ആളാണെന്നാണ് ഒടുവിലെത്തുന്ന വിവരം. എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനില്‍ സമാനമായ മറ്റ് രണ്ട് കേസുകളും ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്. കേസുകളില്‍ വകുപ്പു തല നടപടി കഴിയും മുന്‍പാണ് വീണ്ടും സമാന കുറ്റകൃത്യത്തില്‍ പ്രതിയാകുന്നത്. എന്നാല്‍ പൊലിസുകാരന് നേരത്തെ കേസില്‍ പ്രതിയായിരുന്നത് അറിയില്ലെന്നാണ് കോഴിക്കോട് സിറ്റി പൊലിസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."