ചികിത്സ കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങി ഉമ്മന്‍ ചാണ്ടി; വ്യാഴാഴ്ച്ച കേരളത്തിലേക്ക്
കൊച്ചി: ജര്‍മ്മനിയില്‍ ലേസര്‍ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യവാനായി നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ നിന്നും ഡ്സ്ചാര്‍ജ് ചെയ്തു. വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും.ശസ്ത്രക്രിയക്ക് ശേഷം ഒരാഴ്ച്ച പൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് യാത്ര വ്യാഴാഴ്ച്ചയിലേക്ക് മാറ്റിയത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഉമ്മന്‍ചാണ്ടിയെ ജര്‍മ്മനിയിലെ ബെര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ ലേസര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. നവംബര്‍ ആറിനാണ് വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്. ഉമ്മന്‍ ചാണ്ടി ഉന്മേഷവാനാണെന്നും ലേസര്‍ ശസ്ത്രക്രിയ ആയതിനാല്‍ മറ്റു പ്രയാസങ്ങളില്ലെന്നും അതിവേഗം അദ്ദേഹം പൂര്‍ണ ആരോഗ്യത്തിലേക്കു മടങ്ങുമെന്നും ആശുപത്രിയില്‍ ഒപ്പമുള്ള ബെന്നി ബഹനാന് എം.പി പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കൊപ്പം, മക്കളായ മറിയ ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവരും ബര്ലിനിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."