നിയമനം റദ്ദാക്കിയ നടപടിക്കു മുന്‍കാല പ്രാബല്യം നല്കിയ നടപടി പുനപ്പരിശോധിക്കണം; കെ.ടി.യു മുന്‍ വി.സി സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി:എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വലാശാലാ വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ വിധിക്ക് മുന്‍കാല പ്രബല്യം നല്കാരുതെന്നാവശ്യപ്പെട്ട് പുനപ്പരിശോധനാ ഹരജിയുമായി മുന്‍ വിസി ഡോ.രാജശ്രീ സുപ്രിംകോടതിയില്‍. നിയമനം റദ്ദാക്കിയ നടപടിക്കു മുന്‍കാല പ്രാബല്യം നല്കിയ നടപടി പുനപ്പരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. യു.ജി.ജി മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എം.ആര് ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഡോ.രാജശ്രീയുടെ നിയമനം റദ്ദാക്കിയത്.
മുന്‍കാല പ്രാബല്യത്തോടെ വിധി നടപ്പാക്കിയാല്‍ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചു നല്‍കേണ്ടി വരുമെന്നും സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശയിലെ പിഴവിനു താന്‍ ശിക്ഷ അനുഭവിക്കേണ്ട സാഹചര്യമാണ് ഇതിലൂടെ ഉണ്ടാവുന്നതെന്നും ഡോ.രാജശ്രീ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. വൈസ് ചാന്‍സലറെ ശുപാര്‍ശ ചെയ്യാന്‍ നിയോഗിക്കപ്പെട്ട സെര്‍ച്ച് കമ്മിറ്റി ഒരു പേരു മാത്രം നിര്‍ദേശിച്ചത് യു.ജി.സി മാനദണ്ഡത്തിനു വിരുദ്ധമാണെന്ന് നിയമനം റദ്ദാക്കവെ കോടതി പറഞ്ഞിരുന്നു. മൂന്നു പേരുകള്‍ നിര്‍ദേശിക്കണമെന്നും ഇതില്‍നിന്ന് ഒരാളെ നിയമിക്കണമെന്നുമാണ് യു.ജി.സി മാനദണ്ഡത്തില്‍ പറയുന്നത്.സാങ്കേതിക സര്‍വലാശാലാ വിസി നിയമനം ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഇതിലെ വാദങ്ങള്‍ കോടതി അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."