HOME
DETAILS
MAL
കണ്ണുകള്‍ ഖത്തറിലേക്ക്, ആവേശം വാനോളം, ഉദ്ഘാടനം വര്‍ണശബളം
backup
November 20 2022 | 15:11 PM
ദോഹ: ഫുട്ബോള്‍ ആവേശത്തിന് അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഔദ്യോഗികമായി തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് എട്ടു മണിയോടെയാണ് വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമായത്. ഖത്തറിന്റെ സാംസ്കാരികത്തനിമയ്ക്കൊപ്പം ഫിഫ ലോകകപ്പിന്റെ ചരിത്രവും വിളിച്ചോതുന്ന വ്യത്യസ്തമായ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് അരങ്ങിലെത്തിയത്.
പ്രശസ്ത ദക്ഷിണ കൊറിയന്‍ ബാന്‍ഡായ ബിടിഎസിലെ അംഗമായ ജുങ്കൂക്കിന്റെ സാന്നിധ്യമാണ് ഉദ്ഘാടനച്ചടങ്ങിന്റെ ആകര്‍ഷണം. ജുങ്കൂക്കിന്റെ ഡ്രീമേഴ്സ് എന്നു പേരിട്ട മ്യൂസിക് വിഡിയോ ഇന്നു രാവിലെ പുറത്തിറങ്ങിയിരുന്നു.
അതിന്റെ ലൈവ് അവതരണമാണ് അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടന്നത്. ബ്രിട്ടിഷ് ഗായകന് റോബി വില്യംസ്, കനേഡിയന്‍ ഗായിക നോറ ഫത്തേഹി എന്നിവരുമെത്തി.ഇനി ഒരു മാസം ഖത്തറെന്ന ഈ കൊച്ചുരാജ്യം ഫുട്ബോള്‍ ആവേശത്തിന്റെ മഹാമൈതാനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."