HOME
DETAILS

ഇനി റേഞ്ചും അപ്‌ഗ്രേഡ് ചെയ്യാം; ഒറ്റച്ചാര്‍ജില്‍ 280 കിമീ ഓടുന്ന ഇവി ഉടന്‍

  
backup
October 28 2023 | 13:10 PM

rivot-nx100-detail

ഇ.വികള്‍ക്ക് വലിയ വേരോട്ടമുള്ള വിപണിയായി ഇന്ത്യന്‍ മാര്‍ക്കറ്റ് മാറിയിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ക്കും, കാറുകള്‍ക്കും ഒരേ തോതില്‍ മികച്ച വില്‍പ്പന ലഭിക്കുന്ന ഇന്ത്യയിലേക്ക് അതിനാല്‍ തന്നെ കൂടുതല്‍ ഇ.വികള്‍ അവതരിക്കുകയാണ്. വാഹന രംഗത്തെ അതികായന്‍മാരും പുത്തന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളും മാര്‍ക്കറ്റിലേക്ക് പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതില്‍ ഒട്ടും പിന്നിലല്ല.ഇപ്പോള്‍ ഇന്ത്യയിലെ ഇലക്ട്രിക്കല്‍ വാഹനമാര്‍ക്കറ്റിലേക്ക് പുതിയൊരു മോഡല്‍ കൂടി എത്തിയിരിക്കുകയാണ്.

റിവോട്ട് മോട്ടോഴ്‌സിന്റെ nx100 എന്ന ഇ.വിയാണ് പുതുതായി മാര്‍ക്കറ്റിലേക്ക് അവതരിച്ചിരിക്കുന്നത്. ക്ലാസിക്ക്,പ്രീമിയം,എലൈറ്റ്,സ്‌പോര്‍ട്‌സ്,ഓഫളാന്‍ഡര്‍ തുടങ്ങി അഞ്ച് വേരിയന്റുകളിലാണ് പ്രസ്തുത സ്‌കൂട്ടര്‍ മാര്‍ക്കറ്റിലേക്ക് എത്തുന്നത്. ലോകത്തിലെ തന്നെ ആദ്യ റേഞ്ച് അപ്‌ഗ്രേഡബിള്‍ ഇവി സ്‌കൂട്ടര്‍ എന്ന് കമ്പനി അവകാശപ്പെടുന്ന റിവോട്ടിന്റെ NX100 89,000 രൂപ മുതല്‍ 1.59 ലക്ഷം വരെ വിവിധ റേഞ്ചുകളിലാണ് പുറത്തിറങ്ങുന്നത്.

ബ്ലാക്ക്, വൈറ്റ്, ഗ്രേ, മിനറല്‍ ഗ്രീന്‍, പിസ്ത, പിങ്ക്, പര്‍പ്പിള്‍ എന്നീ 7 നിറങ്ങളില്‍ ക്ലാസിക്, പ്രീമിയം, എലൈറ്റ് എന്നിവയുള്‍പ്പെടെ മൂന്ന് സബ് വേരിയന്റുകളോടെയാണ് സ്‌കൂട്ടര്‍ പുറത്തിറങ്ങുന്നത്.റിവോട്ട് NX100 ഇലക്ട്രിക് സ്‌കൂട്ടറിന്റെ 1.9 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ച ബേസ് വേരിയന്റ് ഒറ്റചാര്‍ജില്‍ 100 കി.മീ റേഞ്ച് നല്‍കുന്നു.കുറച്ച് കൂടി വലിയ 3.8 kWh, 5.7 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ യഥാക്രമം 200, 280 കി.മീ വരെ റേഞ്ച് ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

താഴ്ന്ന വേരിയന്റ് ഉപയോഗിക്കുന്ന ഒരാള്‍ക്ക് ബാറ്ററി പാക്ക് അപ്‌ഗ്രേഡുചെയ്ത് റേഞ്ച് നവീകരിക്കാന്‍ സാധിക്കുന്ന വിപണിയിലെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും NX100. കൂടാതെ സ്‌കൂട്ടറിനൊപ്പം ഒരു റിട്രാക്ടബിള്‍ ചാര്‍ജിംഗ് കേബിളും ലഭിക്കും. കൂടാതെ അടിയന്തിര സാഹചര്യങ്ങളില്‍ സഹായകമായി സ്‌കൂട്ടറുകള്‍ക്ക് ഒരു ഓക്‌സിലറി പവര്‍ യൂണിറ്റും ലഭിക്കും.യാത്രക്കിടെ ബാറ്ററി തീരുന്ന സാഹചര്യമുണ്ടായാല്‍ ഓക്‌സിലറി പവര്‍ യൂണിറ്റുകള്‍ ഉപയോഗകരമായേക്കും. 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ,ഇത്കൂടാതെ റിവോട്ട് NX100 ഇലക്ട്രിക് സ്‌കൂട്ടറ സെന്‍സര്‍ പ്രവര്‍ത്തനക്ഷമമാക്കിയ ബൂട്ട് സ്റ്റോറേജ്, ഡാഷ് ക്യാമറ എന്നിവയും വാഹനത്തിന്റെ സവിശേഷതയാണ്.

Content Highlights:rivot nx100 details



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago