അഫ്ഗാനില്‍ താലിബാന് ഇടക്കാല സര്‍ക്കാര്‍ : മുല്ലാ മുഹമ്മദ് ഹസന്‍ പ്രധാനമന്ത്രി
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പുതിയ ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിച്ച് താലിബാന്‍ നേതൃത്വം. റഹ്ബാരി ശൂറ തലവന്‍ മുഹമ്മദ് ഹസന്‍ അഖുന്‍ദാണ് പ്രധാനമന്ത്രി. അബ്ദുല്‍ഗനി ബറാദര്‍ ഉപപ്രധാനമന്ത്രിയായിരിക്കും. കടുത്ത നിലപാടുകാരനായ സിറാജുദ്ദീന്‍ ഹഖാനിയാണ് ആഭ്യന്തരമന്ത്രി. താലിബാന്‍ സ്ഥാപകന്‍ മുല്ല ഉമറിന്റെ മകനും സൈനിക മേധാവിയുമായ മുല്ല മുഹമ്മദ് യഅ്ഖൂബിനാണ് പ്രതിരോധം. താലിബാന്റെ പ്രധാന വക്താവ് സബീഹുല്ല മുജാഹിദാണ് വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച വിവരം അറിയിച്ചത്.
ഹിദായത്തുല്ല ബദ്‌രിയാണ് ധനമന്ത്രി.
മന്ത്രിസഭയില്‍ കൂടുതലും പഷ്തൂണ്‍ വിഭാഗക്കാരാണ്. എന്നാല്‍ താജിക്-ഉസ്‌ബെക് ഗോത്രവര്‍ഗ ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന ലഭിച്ചില്ല. ഇപ്പോള്‍ പ്രഖ്യാപിച്ചത് താല്‍ക്കാലിക സര്‍ക്കാരിനെയാണെന്നും രാജ്യത്തിന്റെ മറ്റു ഭാഗത്തുള്ളവരെയും മന്ത്രിസഭയിലുള്‍പ്പെടുത്തുമെന്നും സബീഹുല്ല അറിയിച്ചു. മുഹമ്മദ് ഹസന്‍ അഖുന്‍ദ് ആദ്യ താലിബാന്‍ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്നു. മന്ത്രിസഭയിലെ പലരും മുന്‍ താലിബാന്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."