സെഡാന് വിട; ഇന്ത്യയിൽ വാഹനം എത്തിക്കുന്നത് നിര്‍ത്താന്‍ ഹോണ്ട;കാരണം ഇത്
ഇന്ത്യന്‍ വാഹന മാര്‍ക്കറ്റ് കാലോചിതമായ നിരവധി മാറ്റങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഇലക്ട്രിക്ക് ശ്രേണിയിലും,ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടെ ശ്രേണിയിലും വലിയ തരത്തിലുള്ള മത്സരാധിഷ്ഠ പ്രവണത കാണിക്കുന്ന ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് അതിനാല്‍ തന്നെ ഒട്ടനവധി പുതിയ വാഹനങ്ങള്‍ കടന്ന് വരുന്നതിനൊപ്പം, പുത്തന്‍ പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.ഇത്രമാത്രം മത്സരാധിഷ്ഠമായ വിപണിയായതിനാല്‍ തന്നെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പിടിച്ച് നില്‍ക്കാന്‍ തങ്ങളുടെ തന്ത്രങ്ങളില്‍ വളരെ വേഗത്തിലാണ് വാഹന ഭീമന്മാര്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്.
ഇപ്പോള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡുള്ള എസ്.യു.വികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി സെഡാനുകളെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് നിര്‍ത്തുകയാണ് ഹോണ്ട എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എസ്.യു.വി, ഇ.വി സെഗ്മെന്റുകള്‍ എന്നിവയില്‍ കൂടുതല്‍ ഇന്‍വെസ്റ്റ് ചെയ്യാനും ഈ ശ്രേണികള്‍ക്കായി സമയം ചെലവഴിക്കാനുമാണ് ഹോണ്ട തീരുമാനിച്ചിരിക്കുന്നത്.
2030 ആകുമ്പോഴേക്കും അഞ്ച് പുത്തന്‍ കാറുകള്‍ കൂടി വിപണിയിലേക്കെത്തിക്കാനാണ് ഹോണ്ട തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ എസ്.യു.വികളും ഇ.വികളും അടങ്ങിയിട്ടുണ്ട്.
ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ പുതിയ എസ്‌യുവികളില്‍ ഒന്ന് ബ്രാന്‍ഡിന്റെ പുതുതായി പുറത്തിറക്കിയതും വളരെയധികം ജനപ്രിയവുമായ സബ്‌കോംപാക്ട് എസ്‌യുവിയായ എലിവേറ്റിന്റെ ഓള്‍ഇലക്ട്രിക് ആവര്‍ത്തനമായിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇവ കൂടാതെ മറ്റ് നാല് എസ്‌യുവികളും വരും ഭാവിയില്‍ വിപണിയില്‍ എത്തും. നിലവില്‍, വരാനിരിക്കുന്ന ഈ എസ്‌യുവികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പങ്കുവെച്ചിട്ടില്ല.
Content Highlights:Honda Cars India to launch 5 new SUVs by 2030
ഓട്ടോമൊബൈൽ വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."