'ബില്‍ക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ വെറുതെ വിടുമെന്ന പാഠമോ ജെഫ്രി കൊല്ലപ്പെടുമെന്ന പാഠമോ..ഏതൊക്കെ പാഠങ്ങളാണ് ഞങ്ങള്‍ ഓര്‍ക്കേണ്ടത്' അമിത് ഷാക്ക് മറുപടിയുമായി ഉവൈസി
ന്യൂഡല്‍ഹി: 2002ല്‍ ഗുജറാത്ത് കലാപകാരികളെ ഒരു പാഠം പഠിപ്പിച്ചെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി. ബില്‍ക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ വെറുതെ വിടുമെന്നതാണ് നിങ്ങള്‍ പഠിപ്പിച്ച പാഠം. ബില്‍ക്കീസിന്റെ മുന്നിലിട്ട് അവരുടെ മൂന്നുവയസ്സുകാരിയായ മകളെ കൊന്നവരെ വെറുതെ വിടുമെന്ന പാഠമാണ് നിങ്ങള്‍ പഠിപ്പിച്ചത്. ബില്‍ക്കീസിന്റെ മാതാവിനെ ബലാത്സംഗം ചെയ്തവരെ വെറുതെ വിടുമെന്ന പാഠം ഇതും നിങ്ങളാണ് പഠിപ്പിച്ചത്. ഇഹ്‌സാന്‍ ജാഫ്രിയെ കൊന്നു കളയുമെന്ന പാഠവും നിങ്ങളാണ് പഠിപ്പിച്ചത്. നരോദ പാട്യ, ഗുല്‍ബര്‍ഗ്, ബെസ്റ്റ് ബേക്കറി തുടങ്ങിയ പാഠങ്ങളെല്ലാം നിങ്ങള്‍ പഠിപ്പിച്ചതാണ്. ഇങ്ങനെ നിങ്ങളുടെ ഏതെല്ലാം പാഠങ്ങളാണ് ഞങ്ങള്‍ ഓര്‍ത്തുവെക്കേണ്ടത്' ഒരു പൊതുപരിപാടിയിലെ പ്രസംഗത്തിനിടെ അദ്ദേഹം ചോദിച്ചു.
കുറ്റവാളികളെ വെറുതെ വിടുന്നതിനെ കുറിച്ചാണ് ബി.ജെ.പി പാഠം പഠിപ്പിച്ചെതെന്ന് ഉവൈസി പറഞ്ഞു. ഗുജറാത്തിലെ ജുഹാപുരയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിന്റെ ലഹരിയില്‍ ആഭ്യന്തരമന്ത്രി പറയുകയാണ് ഞങ്ങള്‍ പാഠം പഠിപ്പിച്ചെന്ന്. നിങ്ങള്‍ എന്ത് പാഠമാണ് പഠിപ്പിച്ചത്? നിങ്ങള്‍ രാജ്യം മുഴുവന്‍ കുപ്രസിദ്ധനായി. ഡല്‍ഹിയില്‍ വര്‍ഗീയ കലാപമുണ്ടായപ്പോള്‍ എന്ത് പാഠമാണ് നിങ്ങള്‍ പഠിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. അധികാരം എല്ലാക്കാലത്തും കൂടെയുണ്ടാവില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
22 വര്‍ഷമായി സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തിയതിലൂടെ ഗുജറാത്തിലെ വര്‍ഗീയ കലാപത്തിന് ഉത്തരവാദികളായവരെ ഒരു പാഠം പഠിപ്പിച്ചെന്ന് അമിത് ഷാ പറഞ്ഞിരുന്നു.
2002 mein Kaunsa sabaq sikhaya tha @amitshah? Naroda Patiya ka sabaq? Gulberg ka sabaq? Best Bakery ka sabaq? Bilqis Bano ka sabaq? pic.twitter.com/aV3hWC2Ab4
— Asaduddin Owaisi (@asadowaisi) November 25, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."