HOME
DETAILS
MAL
കോഴിക്കോട്ടു നിന്ന് ബിഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെ ആക്രമണം; ചില്ലുകള്‍ തകര്‍ന്നു
backup
November 26 2022 | 11:11 AM
കോഴിക്കോട്: കോഴിക്കോട് നിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലന്‍സിന് നേരെ ആക്രമണം. മധ്യപ്രദേശിലെ ജബല്‍പൂര്‍ റീവ ദേശിയപാതയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം.
വെടിവച്ചതെന്നാണ് സംശയമെന്ന് കോഴിക്കോട് സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ ഫഹദ് പറഞ്ഞു. ആക്രമണത്തില്‍ ആംബുലന്‍സിന്റെ മുന്നിലെ ചില്ല് തകര്‍ത്തു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു സംഭവം. റീവയിലെ പൊലിസ് സ്റ്റേഷനില്‍ വിവരമറിയിച്ചെന്നും തുടര്‍യാത്രക്ക് പൊലിസ് സുരക്ഷ ആവശ്യപ്പെട്ടെന്നും ആംബുലന്‍സ് ഡ്രൈവര്‍ അറിയിച്ചു.
ഫറോക്കില്‍ കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പോയ ആംബുലന്‍സിന് നേരെയായിരുന്നു ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."