HOME
DETAILS

വിദേശത്ത് എം.ബി.എ; എവിടെ പഠിക്കണമെന്ന് സംശയത്തിലാണോ? ലോകത്തിലെ ഏറ്റവും മികച്ച 10 ബിസിനസ് സ്‌കൂളുകള്‍ പരിചയപ്പെടാം

  
backup
November 02, 2023 | 7:41 AM

top-ten-best-business-university-in-the-world-for-indian-students

വിദേശത്ത് എം.ബി.എ; എവിടെ പഠിക്കണമെന്ന് സംശയത്തിലാണോ? ലോകത്തിലെ ഏറ്റവും മികച്ച 10 ബിസിനസ് സ്‌കൂളുകള്‍ പരിചയപ്പെടാം

മെച്ചപ്പെട്ട ജോലിയും, ഉയര്‍ന്ന ശമ്പളവുമാണ് ലക്ഷ്യമെങ്കില്‍ ലോകത്തില്‍ തന്നെ ഏറ്റവും ഡിമാന്റുള്ള കോഴ്‌സുകളാണ് എം.ബി.എ, മെഡിക്കല്‍, ഫിനാന്‍സ്, എഞ്ചിനീയറിങ് എന്നിവ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോകത്താകമാനം വിദേശ വിദ്യാഭ്യാസവും, ജോലി സാധ്യതകളും ഉയര്‍ന്നതോടെ ഇന്ത്യയില്‍ നിന്നടക്കം വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന വിഷയങ്ങളായി ഇവ മാറുകയും ചെയ്തിട്ടുണ്ട്.

വിദേശ രാജ്യങ്ങളില്‍ പഠനത്തിനായി ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന വിഷയങ്ങളിലൊന്നാണ് ബിസിനസ് വിഷയങ്ങള്‍. പെട്ടെന്ന് ജോലി കിട്ടുമെന്നതും, ഉയര്‍ന്ന ശമ്പളവും കണക്കിലെടുത്താണ് പലരും ബിസിനസ് വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നത്. പക്ഷെ ഏത് സ്ഥാനപത്തില്‍ പഠിക്കണമെന്നത് പലരെയും കുഴക്കുന്ന ചോദ്യമാണ്.

എന്നാല്‍ അത്തരക്കാര്‍ക്കായി ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളുകളെ പരിചയപ്പെടുത്തുകയാണ് ചുവടെ. ലോകത്താകമാനമുള്ള ബിസിനസ് യൂണിവേഴ്‌സികളില്‍ നിന്നും ഏറ്റവും മികച്ച പത്ത് യൂണിവേഴ്‌സിറ്റികളുടെ പട്ടിക ടൈംസ് ഹയര്‍ എജ്യുക്കേഷനാണ് പുറത്ത് വിട്ടത്.

ടൈംസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ് 2024

കാലാകാലങ്ങളായി യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ആദ്യ സ്ഥാനങ്ങള്‍ കൈയ്യടക്കിവെക്കുന്നത് യു.എസ്, യു.കെ തുടങ്ങിയ പടിഞ്ഞാറന്‍ രാജ്യങ്ങളാണ്. ഇത്തവണയും പതിവില്‍ മാറ്റമൊന്നുമില്ല. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളുകളുടെ പട്ടികയിലും ആദ്യ സ്ഥാനങ്ങള്‍ നേടിയെടുത്തത് യു.എസ്സിലെയും, യു.കെയിലെയും സ്ഥാപനങ്ങളാണ്.

ഇത്തവണയും അമേരിക്കയിലെ മസാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളായി തെരഞ്ഞെടുത്തത്. മാത്രമല്ല ആദ്യ പത്തില്‍ ആറ് സ്ഥാപനങ്ങളും അമേരിക്കയില്‍ നിന്ന് തന്നെയാണ്.

എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി രണ്ട് ചൈനീസ് യൂണിവേഴ്‌സിറ്റികള്‍ ഇത്തവണ ടോപ്പ് ടെണ്ണില്‍ ഇടംകണ്ടെത്തിയിട്ടുണ്ട്. ഷിന്‍ഹുവ യൂണിവേഴ്‌സിറ്റിയും, പെകിങ് യൂണിവേഴ്‌സിറ്റിയുമാണ് ആദ്യ പത്തിലെ ഏഷ്യന്‍ സാന്നിധ്യങ്ങള്‍. യു.കെയില്‍ നിന്ന് രണ്ട് സ്ഥാപനങ്ങളും ആദ്യ പട്ടികയിലുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളുകള്‍

  1. മസാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ( യു.എസ് )
  2. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ( യു.എസ് )
  3. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ( യു.എസ് )
  4. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍കിലി ( യു.എസ് )
  5. യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജ് ( യു.കെ )
  6. യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ് ( യു.കെ )
  7. ദി യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ ( യു.എസ് )
  8. ഷിന്‍ഹുവ യൂണിവേഴ്‌സിറ്റി ( ചൈന )
  9. യേല്‍ യൂണിവേഴ്‌സിറ്റി
  10. പെകിങ് യൂണിവേഴ്‌സിറ്റി ( ചൈന )

വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FHMwGM3O0759bymv0j74Ht



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബ്ദരേഖ തന്റേതെന്നും വിവാഹിതയാണെന്ന് അറിയാമായിരുന്നുവെന്നും ലൈംഗിക ബന്ധം സമ്മതപ്രകാരമെന്നും രാഹുല്‍

Kerala
  •  14 days ago
No Image

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; രോ​ഗികളെയും, ജോലിക്കാരെയും ഒഴിപ്പിച്ചു; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

Kerala
  •  14 days ago
No Image

മാലിന്യപ്രശ്‌നം അറിയിക്കാന്‍ ഒറ്റ വാട്‌സാപ്പ് നമ്പര്‍; പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം

Kerala
  •  14 days ago
No Image

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വടകര ഡിവൈഎസ്പിക്കെതിരായ റിപോര്‍ട്ട് ഡിജിപിക്ക് കൈമാറി;  കേസെടുക്കും

Kerala
  •  14 days ago
No Image

രാഹുലിനെതിരായ പരാതി; ലൈംഗിക പീഡന ആരോപണം നേരിടുന്ന സിറ്റിങ് എം.എൽ.എമാർ നാലായി

Kerala
  •  14 days ago
No Image

പറമ്പില്‍ കോഴി കയറിയതിനെ തുടര്‍ന്ന് അയല്‍വാസി വൃദ്ധ ദമ്പതികളുടെ കൈകള്‍ ഇരുമ്പുവടി കൊണ്ട് തല്ലിയൊടിച്ചു 

Kerala
  •  15 days ago
No Image

എതിരില്ലാ ജയം അരുത്; നോട്ടയ്ക്കും വോട്ടുണ്ട്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

Kerala
  •  15 days ago
No Image

വോട്ടിങ് മെഷിനുകൾ തയാർ; ഉപയോഗിക്കുക 50,607 കൺട്രോൾ യൂനിറ്റുകളും 1,37,862 ബാലറ്റ് യൂനിറ്റുകളും

Kerala
  •  15 days ago
No Image

തദ്ദേശം പിടിക്കാൻ ഹരിതകർമ സേനാംഗങ്ങൾ; പോരിനുറച്ച് 547 പേർ

Kerala
  •  15 days ago
No Image

രാഹുൽ തിരിച്ചടിയാവുമോ? ആശങ്കയിൽ യു.ഡി.എഫ്; പരാതി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് വിലയിരുത്തൽ

Kerala
  •  15 days ago