ഇന്ത്യയിലെങ്ങും ദലിതനായതിന്റെ പേരില്‍ വേട്ടയാടപ്പെടുന്നു: ഇ.പി കമറുദ്ദീന്
പാവറട്ടി: മൃഗങ്ങള്‍ക്ക് നല്കുന്ന പരിഗണ പോലും നല്‍കാതെ പീഡിത വിഭാഗമായി ഇന്നും ഇന്ത്യയില്‍ ദലിതര്‍ വേട്ടയാടപ്പെടുന്നതായി മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പി കമറുദ്ദീന് പറഞ്ഞു. നിലവില്‍ വന്ന കാലം മുതല്‍ ദലിതരോടൊപ്പം അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുസ്ലിം ലീഗ് ശബ്ദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണലൂര്‍ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ ദലിത് ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നിസാര്‍ മരുതയൂര് അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എ.എം സനൗഫല്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍.പി കുഞ്ഞുമൊയ്തു ഹാജി, രജനി കൃഷ്ണാനന്ദ്, എന്‍.കെ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ഷൈനി ഗിരീഷ്, മുഹമ്മദ് സിംല, സാബിത് തങ്ങള്‍, എ.എ സിറാജുദ്ദീന്, ഷെഫീഖ് വെന്മേനാട്, വി.എം അബ്ദു, അബൂബക്കര്‍, ഷെരീഫ് ചിറയ്ക്കല്‍, ഷെക്കീര്‍ മാസ്റ്റര്‍, അറയ്ക്കല്‍ അന്‍സാരി, ഇഖ്ബാല്‍ പി.വി, സിറാജുദ്ദീന് കണ്ടാണശ്ശേരി, സി.ടി മനാഫ്, ഷെബീര്‍ ഏറത്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."