മകനെ വായുവിലേക്ക് എറിഞ്ഞും കറക്കിയും പിതാവിന്റെ 'ഷോ'; വിഡിയോയെ എതിര്‍ത്തും അനുകൂലിച്ചും നെറ്റിസണ്‍സ്
ഒരു പിതാവ് തന്റെ ചെറിയ മകനെ വായുവിലേക്ക് എറിഞ്ഞും കറക്കിയും അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. കൊച്ചുകുട്ടിയെ വളരെ ഉയരത്തിലേക്ക്, ആകാശത്ത് പൊങ്ങിക്കിടക്കുന്നതായി തോന്നിപ്പിക്കും വിധം കറക്കി എറിയുകയും പിടിക്കുകയും ചെയ്യുന്നതിനൊപ്പം കുഞ്ഞിന്റെ ഇരുകാലുകളും ഒറ്റക്കൈയില്‍ ഒതുക്കിപ്പിടിച്ച് തലകീഴായി കറക്കുകയും ചെയ്യുന്നതാണ് ലഘു വിഡിയോയിലുള്ളത്.
കുഞ്ഞ് അപകടകരമായ സ്റ്റണ്ടുകള്‍ ആസ്വദിക്കുന്നതായി തോന്നുമെങ്കിലും, ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ പലരും പിതാവിനെ ആക്ഷേപിച്ചു. ഇയാളെ ജയിലില്‍ അടയ്ക്കണമെന്ന് 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ കണ്ട നെറ്റിസണ്‍സ് രോഷത്തോടെ പ്രതികരിച്ചു. ഗുല്‍സാര്‍ സാഹബ് എന്ന ഉപയോക്താവാണ് ദൃശ്യം ട്വിറ്ററില്‍ പങ്കിട്ടത്. നാല് ലക്ഷത്തോളം പേര്‍ വിഡിയോ കണ്ടപ്പോള്‍ 7,000 ലൈക്കുകളും ലഭിച്ചു.
Papa ❤️?❤️??? pic.twitter.com/ATT5APN7iy
— ज़िन्दगी गुलज़ार है ! (@Gulzar_sahab) November 23, 2022
വീഡിയോകള്‍ക്കായി ഇതെല്ലാം ചെയ്യുന്നത് അപകടകരമാണെന്ന് ചിലര്‍ മുന്നറിയിപ്പ് നല്‍കി. 'എന്റെ ആള്‍ എപ്പോഴെങ്കിലും എന്റെ കുട്ടിയോട് ഇത് ചെയ്താല്‍ ഞാന്‍ അവനെ ഒരിക്കലും കുട്ടിയെ എടുക്കാന്‍ അനുവദിക്കില്ലെന്ന് മറ്റൊരാള്‍ പ്രതികരിച്ചു. അസംബന്ധങ്ങള്‍ക്കായി കുട്ടിയെ അപകടപ്പെടുത്തുകയാണെന്ന് ഒരാള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വിവേകമില്ലാത്ത പപ്പാ (അച്ഛന്‍)യെന്ന് ഒരാളും എത്രത്തോളം പൂര്‍ണതയുള്ളവരാണെങ്കിലും അബദ്ധങ്ങള്‍ സംഭവിക്കാമെന്ന് മറ്റൊരാളും കുറിച്ചു.
എന്നാല്‍, കുട്ടി സന്തോഷവാനാണെന്നും പിതാവ് നന്നായി പരിശീലിച്ചിട്ടുണ്ടെന്നും ചില ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. 'അവന്‍ കുട്ടിയെ ചിരിപ്പിച്ചു. മറ്റുള്ളവര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ചിന്തിക്കാന്‍ അവകാശമുണ്ട്' ഒരു ഉപയോക്താവ് എഴുതി. 'നിങ്ങളുടെ വിചാരം വെച്ച് വിധിക്കരുത്...അതിനായി അവര്‍ എത്ര മണിക്കൂര്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ട്, അത് കൂടി പറയൂ..' മറ്റൊരാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."