ശശികലയുടെ 100 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികലയുടെ 100 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. 11 വസ്തുവകകളാണ് കണ്ടുകെട്ടിയത്.
തമിഴ്നാട്ടിലെ ശിരുത്താവൂരിന് സമീപം പയനൂര്‍ ഗ്രാമത്തിലെ 24 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. 1991 നും 1996 നും ഇടയില്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെയാണ് ശശികല ഈ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയത്. അന്ന് 20 ലക്ഷത്തിന് വാങ്ങിയ ഇതിന് ഇപ്പോള്‍ 100 കോടി മതിപ്പു വിലയുണ്ട്. ജയലളിതയുടെ ബിനാമിയായി ശശികല പ്രവര്‍ത്തിച്ചുവെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷവും ആദായ നികുതി വകുപ്പ് 65 വസ്തുവകകള്‍ കണ്ടുകെട്ടിയിരുന്നു. ചെന്നൈയിലെ വസ്തുക്കളാണ് അന്ന് കണ്ടുകെട്ടിയത്. 66 കോടിയുടെ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ 2017 ഫെബ്രുവരി മുതല്‍ ശിക്ഷ അനുഭവിച്ച ശശികല കഴിഞ്ഞ ഫെബ്രുവരിയില്‍ ജയില്‍മോചിതയായി തമിഴ്നാട്ടില്‍ തിരികെയെത്തിയിരുന്നു. 2019 ല്‍ 1,600 കോടിയുടെ വസ്തുക്കള്‍ ബിനാമി വിരുദ്ധ നിയമപ്രകാരവും കണ്ടുകെട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."