HOME
DETAILS

ഖത്തറിൽ ശക്തമായ മഴ തുടരുന്നു; ഫോണുകൾ വഴി ജാഗ്രതാ നിർദേശം

  
backup
November 03 2023 | 14:11 PM

heavy-rain-continues-in-qata

ദോഹ:ഖത്തറിൽ ഇന്നലെ വീണ്ടും മഴ ശക്തമായി.സുരക്ഷാ നിർദേശങ്ങളും മുന്നറിയിപ്പുമായി അധികൃതർ. മഴ കനത്തതോടെ ആഭ്യന്തര മന്ത്രാലയത്തിലെ നാഷണൽ കമാൻഡ് സെന്റർ രാജ്യത്തെ പ്രവാസി താമസക്കാർക്കും പൗരന്മാർക്കും സന്ദർശകർക്കും മൊബൈൽ ഫോണിലൂടെ അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയെ തുടർന്ന് ‍ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ മറ്റുവാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണമെന്നും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയുള്ള ഡ്രൈവിങ് ഒഴിവാക്കണമെന്നും സന്ദേശത്തിലൂടെ അറിയിപ്പ് നൽകി.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o

പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ സമൂഹമാധ്യമ അക്കൗണ്ടുകളിൽ വിഡിയോ സഹിതമാണ് സുരക്ഷാ മാർഗനിർദേശങ്ങൾ നൽകിയത്. അനുവദനീയമല്ലാത്ത ഇടങ്ങളിലൂടെ വാഹനങ്ങൾ ഓടിക്കരുത്, മഴസമയങ്ങളിൽ പ്രത്യേകിച്ചും ടണലുകളിലൂടെയും പാലങ്ങളിലൂടെയും കടന്നു പോകുമ്പോൾ ജാഗ്രത പാലിക്കണം, ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണം, വേഗം കുറച്ച് വേണം വാഹനം ഓടിക്കാൻ, മാൻഹോളുകൾ തുറക്കരുത്, വൈദ്യുത തൂണുകൾ, സ്വിച്ച് ബോർഡുകൾ എന്നിവയിൽ സ്പർശിക്കരുത് തുടങ്ങിയ സുരക്ഷാ നിർദേശങ്ങളാണ് നൽകിയത്. റോഡുകളിൽ വെള്ളക്കെട്ടുകൾ കണ്ടാൽ 184 എന്ന നമ്പറിൽ അധികൃതരെ അറിയിക്കണം.

ഇന്നും നാളെയും ഇടിയോടു കൂടിയ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റിന്റെ വേഗം മണിക്കൂറിൽ 5 മുതൽ 15 നോട്ടിക്കൽ മൈൽ വരെയും ചില സമയങ്ങളിൽ 30-40 നോട്ടിക്കൽ മൈലും ആയിരിക്കും. ഈ മാസം കൂടുതൽ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o

Content Highlights: Heavy rain continues in Qatar



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago