HOME
DETAILS
MAL
ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റല്‍; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
backup
November 30 2022 | 07:11 AM
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്ന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഡിസംബര്‍ 5 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം ബില്‍ അവതരിപ്പിക്കാനാണ് ആലോചന. ചാന്‍സലറുടെ അനൂകൂല്യങ്ങളും മറ്റ് ചിലവുകളും സര്‍വ്വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു.
ഇത് ഓര്‍ഡിനന്‍സായി കൊണ്ടു വന്നത് ഗവര്‍ണര്‍ പരിശോധിക്കും മുന്‍പ് നിയമസഭാ സമ്മേളനം വിളിച്ചു ചേര്ക്കാര് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ബില്ല് സഭ പാസാക്കിയാലും ഗവര്‍ണര്‍ അംഗീകാരം നല്‍കണം. ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് നല്‍കാനാണ് സാധ്യത.
ഡിസംബര്‍ അഞ്ചു മുതലാണ് കേരള നിയമസഭാ സമ്മേളനം വിളിക്കുന്നതിന് മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് ഗവര്‍ണര്‍ അനുമതിയും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."