HOME
DETAILS
MAL
കശ്മിരില്‍ വിശാല ചര്‍ച്ചയ്ക്ക് തയാറാണെന്ന് മോദി
backup
August 27 2016 | 06:08 AM
ന്യൂഡല്‍ഹി: ജമ്മു കശ്മിര് മുഖ്യമന്ത്രി മെഹബൂബാ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാകിസ്താന് കശ്മിരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് മുഫ്തി കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കശ്മിരിലെ സംഭവഗതികളില്‍ പ്രധാനമന്ത്രി ആശങ്കാകുലനാണ്. 2008 മുതലാണ് കശ്മിരില്‍ അശാന്തി പടരുന്നത്. അന്നത്തെ യുപിഎ സര്‍ക്കാര്‍ ഞങ്ങളെ അവഗണിച്ചു. എന്നാല്‍ മോദി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ്- മുഫ്തി പറഞ്ഞു.
വിശാല ചര്‍ച്ചയ്ക്ക് തയാറാണെന്ന് മോദി വ്യക്തമാക്കി. പത്തുദിവസത്തിനകം സര്‍വകക്ഷി സംഘം കശ്മിര് സന്ദര്‍ശിക്കും. കശ്മിരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് എല്ലാ സഹായങ്ങളും മോദി വാഗ്ദാനം ചെയ്തതായി മുഫ്തി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."