നടുറോഡിൽ അഭ്യാസ പ്രകടനം; ഡ്രൈവർമാരും കണ്ടുനിന്നവരും പിടിയിൽ, വാഹനം തകർത്ത് പൊലിസ്
നടുറോഡിൽ അഭ്യാസ പ്രകടനം; ഡ്രൈവർമാരെയും കണ്ടുനിന്നവരും പിടിയിൽ, വാഹനം തകർത്ത് പൊലിസ്
ദോഹ: ദോഹയിൽ അപകടകരമായ രീതിയിൽ നടുറോഡിൽ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തിയ ആളുകളെ അറസ്റ്റ് ചെയ്ത് ഖത്തർ പൊലിസ്. അഭ്യസപ്രകടനം നടക്കുമ്പോൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച ആളുകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രകടനം നടത്തിയ രണ്ട് വാഹനങ്ങളും പിടിച്ചെടുത്ത് ആളുകളുടെ മുന്നിൽ വെച്ച് തന്നെ അവർക്ക് മാതൃകയാകുന്ന വിധം തകർത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രണ്ട് വാഹനങ്ങളിലായി രണ്ട് യുവാക്കൾ അഭ്യാസപ്രകടനം നടത്തിയത്. അഭ്യാസം നടത്തുന്ന വിഡിയോ ആളുകൾ എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് കണ്ടതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം അടിയന്തിര നടപടിയെടുത്തത്. ഉടൻ പൊലിസ് സ്ഥലത്തെത്തി രണ്ട് വാഹനഡ്രൈവര്മാരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ചുറ്റും കൂടി നിന്ന കാണികളിൽ പലരെയും അറസ്റ്റ് ചെയ്തു.
ഇതിന് പിന്നാലെ പിടിച്ചെടുത്ത വാഹനം തകർക്കുകയായിരുന്നു. വലിയ യന്ത്രം ഉപയോഗിച്ചാണ് വാഹനങ്ങൾ ക്രഷ് ചെയ്‍തത്. ശേഷം വാഹനം അവിടെ നിന്ന് മാറ്റി. അശ്രദ്ധമായ ഡ്രൈവിംഗ്, നിയമവിരുദ്ധ പ്രകടനം, മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനം ഓടിക്കുക, അമിത വേഗം, അധികൃതരുടെ അനുമതിയില്ലാതെ റോഡിൽ വാഹനങ്ങളുടെ റേസിങ് നടത്തുക എന്നിവയ്ക്കാണ് അറസ്റ്റ് ചെയ്തത്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."