ഒമാനില്‍ ഇന്ത്യന്‍ ചരക്കു കപ്പല്‍ മുങ്ങി
മസ്ക്കത്ത്: കാറുകളുമായെത്തിയ ഇന്ത്യ ചരക്കു കപ്പല്‍ ഒമാന്‍ തീരത്ത് മുങ്ങി. ജലാന്‍ ബാനി ബു അലി തീരത്താണ് സംഭവം. കപ്പലിലുണ്ടായിരുന്ന 11 ജീവനക്കാരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഒമാന്‍ മത്സ്യതൊഴിലാളികളും ഒമാന്‍ പൊലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഷാര്‍ജയില്‍ നിന്ന് യമനിലെ അല്‍ മുഖല്ലയിലേക്ക് യാത്ര തിരിച്ചതായിരുന്നു കപ്പല്‍. 69 വാഹനങ്ങളും ഭക്ഷ്യധാന്യങ്ങളും ടയറുകളും കപ്പലിലുണ്ടായിരുന്നു.
പരിധിയിലധികം ഭാരംകയറ്റിയതാണ് കപ്പല്‍ മുങ്ങാന്‍ ഇടയാക്കിയതെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ ജൂലൈ 22 ന് പ്ലാസ്റ്റിക് വസ്തുക്കളുമായി പോയ ഇന്ത്യന്‍ കപ്പലും ഒമാനിലെ മാസിറ ദ്വീപിനു സമീപം മുങ്ങിയിരുന്നു. 17 ജീവനക്കാരാണ് ഈ കപ്പലിലുണ്ടായിരുന്നത്. ഇവരെയും ഒമാന്‍ പൊലിസ് രക്ഷപ്പെടുത്തിയിരുന്നു.
800 ടണ്‍ ചരക്കാണ് ആ കപ്പലിലുണ്ടായിരുന്നത്. ഷാര്‍ജയിലേക്ക് ഗുജറാത്തില്‍ നിന്ന് കന്നുകാലികളെ കൊണ്ടുപോയ കപ്പലായിരുന്നു ഇത്. ഷാര്‍ജയില്‍ നിന്ന് സൊമാലിയയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോകാനായിരുന്നു കപ്പലിന്റെ അടുത്തദൗത്യം. ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് കപ്പല്‍ തകര്‍ന്നത്. അപകടത്തെ തുടര്‍ന്ന് കടലില്‍ പരന്നൊഴുകുന്ന വസ്തുക്കള്‍ നീക്കംചെയ്ത് കടലിനെ സംരക്ഷിക്കാന്‍ ഒമാന്‍ പരിസ്ഥിതി, കാലാവസ്ഥാകാര്യ മന്ത്രാലയം ശ്രമംതുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."