സ്‌കൂള്‍ കലോത്സവം: ഇത്തവണയും സസ്യാഹാരം മാത്രം
സ്‌കൂള്‍ കലോത്സവം: ഇത്തവണയും സസ്യാഹാരം മാത്രം
കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണയും സസ്യഹാരം മാത്രം നല്‍കാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. അക്രെഡിറ്റേഷനുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും മാത്രമാവും കലോത്സവ വേദിയിലേക്ക് പ്രവേശനം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇരിക്കാന്‍ പ്രത്യേക ഇരിപ്പിടം സജ്ജമാക്കണമെന്നും കലോത്സവം സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു.
അടുത്തവര്‍ഷം മുതല്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിക്കുമെന്നും കലോത്സവത്തിന് സസ്യാഹാരവും മാംസാഹാരവും വിളമ്പുമെന്നും മന്ത്രി കഴിഞ്ഞവര്‍ഷം പറഞ്ഞിരുന്നു. ഈ വിഷയത്തിലാണ് മന്ത്രി വ്യക്തത വരുത്തിയിട്ടുള്ളത്. കലോത്സവത്തിന്റെ ഭക്ഷണപ്പന്തലില്‍ ഭക്ഷണം വിളമ്പുന്നത് വോളണ്ടിയര്‍മാരും ട്രെയിനിങ് ടീച്ചേര്‍മാരും അടക്കമുള്ളവര്‍ ആയിരിക്കും. അനുഭവപരിചയമുള്ള അധ്യാപകരും ഒപ്പമുണ്ടാകണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
അക്രെഡിറ്റേഷനുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും മാത്രം കലോത്സവ വേദിയിലേക്ക് പ്രവേശനം അനുവദിച്ചാല്‍ മതിയെന്നാണ് അഭിപ്രായം ഉയര്‍ന്നത്. അല്ലാത്തപക്ഷം മത്സരവേദിയ്ക്ക് മുന്നില്‍ നവമാധ്യമ പ്രവര്‍ത്തകര്‍ കൂടിനിന്ന് മത്സരാര്‍ഥികള്‍ക്ക് ശല്യമാകുന്ന അവസ്ഥയുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."