HOME
DETAILS

ബഫര്‍ സോണില്‍ ഉപഗ്രഹ സര്‍വേ, സമരമുഖങ്ങളിലേക്ക് വീണ്ടും മലയോര മേഖല

  
backup
December 17 2022 | 03:12 AM

satellite-survey-in-buffer-zone-answered-by-govt-12345

തിരുവനന്തപുരം: ബഫര്‍സോണ്‍ മേഖലകളില്‍ നടത്തിയ ഉപഗ്രഹ സര്‍വേയുടെ ആശങ്ക പരിഹരിക്കാത്തതില്‍ സര്‍ക്കാരിനെതിരേ വീണ്ടും പ്രക്ഷോഭം കടുപ്പിക്കുന്നു. മലയോരമേഖലയുടെ ആശങ്കക്ക് കൃത്യമായ മറുപടി നല്‍കാന്‍ വനം റവന്യു വകുപ്പുകള്‍ക്കാവുന്നില്ല. കര്‍ഷകരുടെ ആശയക്കുഴപ്പം പരിഹരിക്കാന്‍ രംഗത്തിറങ്ങിയ മന്ത്രി റോഷി അഗസ്റ്റിനും കൃത്യമായ ഉത്തരം നല്‍കാനാകുന്നില്ല.
വനവിസ്തൃതി വര്‍ധിപ്പിക്കുന്നതിന് വേണ്ടി വനംവകുപ്പും പരിസ്ഥിതി സംഘടനകളും നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഉപഗ്രഹ സര്‍വേയെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ആവശ്യപ്പെട്ടു കഴിഞ്ഞു. അതേസമയം, കോഴിക്കോട് ജില്ലയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് കെസിബിസിയും രംഗത്തുവന്നു കഴിഞ്ഞു.

ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാടുകളില്‍ കടുത്ത ആശങ്കയുണ്ടെന്ന് കത്തോലിക്ക സഭാ നേതൃത്വം വ്യക്തമാക്കി. താരമശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ മറ്റന്നാള്‍ ജനജാഗ്രത യാത്ര നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കടുത്ത പ്രതിഷേധം നിലനില്‍ക്കുന്ന കക്കയം, ചെമ്പനോട, ചക്കിട്ടപ്പാറ തുടങ്ങിയ മേഖലകളിലൂടെയാണ് യാത്രകള്‍ കടന്നുപോകുന്നത്. താമരശ്ശേരി രൂപത അധ്യക്ഷന്‍ തന്നെ പരിപാടിയില്‍ പങ്കെടുക്കും. കര്‍ഷക ജാതി മത സംഘടനകളെ അണിനിരത്തിയുള്ള ജനകീയ പ്രതിഷേധമാണ് ലക്ഷ്യമിടുന്നത്.

അതേ സമയം പ്രതിഷേധം കനത്തതോടെ വിദഗ്ധ സമിതിക്ക് പരാതി നല്‍കാനുള്ള സമയപരിധി നീട്ടാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 23 നുള്ളില്‍ പരാതി നല്‍കാന്‍ ആയിരുന്നു മുന്‍ തീരുമാനം. ഉപഗ്രഹ സര്‍വേക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരാതി നല്‍കാനുള്ള സമയ പരിധി നീട്ടുന്നത്. പരാതികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തുകളില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. പരാതികള്‍ പരിശോധിച്ചു വീണ്ടും ഫീല്‍ഡ് സര്‍വേ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 20നാണ് വിദഗ്ധ സമിതി യോഗം ചേരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago
No Image

മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്: പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് സൈബര്‍ പൊലിസ് 

Kerala
  •  a month ago