HOME
DETAILS

മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍ ടൂറിസത്തിന്റെ മറവില്‍ വന്‍കിട നിര്‍മാണം

  
backup
September 20, 2021 | 4:39 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%88%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d


സ്വന്തം ലേഖകന്‍
തൊടുപുഴ: നിര്‍മാണ നിരോധനമുള്ള മൂന്നാറില്‍ ടൂറിസത്തിന്റെ മറവില്‍ വന്‍കിട നിര്‍മാണമെന്ന് ആക്ഷേപം. വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള ഹൈഡല്‍ ടൂറിസം വിഭാഗത്തിന്റെ കൈവശമുള്ള ഹൈഡല്‍ പാര്‍ക്കിലാണ് ഡാം സുരക്ഷയെ പോലും അവഗണിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മൂന്നാര്‍ സര്‍വിസ് സഹകരണ ബാങ്കിന് കെ.എസ്.ഇ.ബി പാട്ടത്തിന് നല്‍കിയ ഭൂമിയാണിത്.
അനധികൃത നിര്‍മാണം ശ്രദ്ധയില്‍പ്പെട്ടതിന് തുടര്‍ന്ന് ദേവികുളം സബ് കലക്ടറുടെ നിര്‍ദേശ പ്രകാരം മൂന്നാര്‍ വില്ലേജ് ഓഫിസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും നിര്‍മാണം തുടരുകയാണ്.
പള്ളിവാസല്‍ പദ്ധതിയുടെ മൂന്നാര്‍ രാമസ്വാമി അയ്യര്‍ ഹെഡ് വര്‍ക്ക്‌സ് ഡാമിന് സമീപമാണ് ഹൈഡല്‍ പാര്‍ക്ക്. ഇരുവശത്തുകൂടിയും തോട് ഒഴുകുന്നതിനാല്‍ തുരുത്തിന്റെ രൂപമാണ് സ്ഥലത്തിനുള്ളത്.
2018 ലെ പ്രളയത്തില്‍ പൂര്‍ണമായും മൂടപ്പെട്ട സ്ഥലം കൂടിയാണിത്. ഇതിന് സമീപമാണ് പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ ടണല്‍ തുടങ്ങുന്നത്.


എം.എം. മണി വൈദ്യുതി മന്ത്രിയായിരിക്കെയാണ് രണ്ടേക്കറോളം ചതുപ്പ് മൂന്നാര്‍ സര്‍വിസ് സഹ. ബാങ്കിന് പാട്ടത്തിന് നല്‍കിയത്. പിന്നാലെ ഇവിടമാകെ ഇടിച്ച് നിരത്തുകയായിരുന്നു. നിലവില്‍ പലയിടത്തായി കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ നിര്‍മാണവും തുടങ്ങിയിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലം ഡാമിനുതന്നെ ഭീഷണിയായി മാറിയേക്കും.
നിര്‍മാണത്തിനുവേണ്ട യാതൊരു അനുമതികളുമില്ലെന്നു കണ്ടതോടെയാണ് റവന്യൂ അധികൃതര്‍ ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അനുമതിക്കായി കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു സൊസൈറ്റിയുടെ ന്യായം.


ഇത്തരമൊരു ഫയല്‍ തനിക്കു ലഭിച്ചിട്ടില്ലെന്ന് കലക്ടറും വ്യക്തമാക്കി. ഇതിനിടെ ഉന്നതതലത്തില്‍ ഇടപെട്ട് ഇവിടെ താല്‍കാലിക നിര്‍മാണ അനുമതി നേടിയെടുക്കാന്‍ നീക്കമുണ്ട്. വീടു നിര്‍മാണത്തിനുപോലും കര്‍ശന നിയന്ത്രണമുള്ള മൂന്നാറിലാണ് ടൂറിസത്തിന്റെ മറവില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിന് അനുമതി നല്‍കാനുള്ള നീക്കം നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 hours ago
No Image

ഭരണഘടനയെ എതിര്‍ക്കുന്ന ആര്‍എസ്എസ്, സനാതനികളുമായി കൂട്ടുകൂടരുത്; വിദ്യാര്‍ഥികളോട് സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ

National
  •  2 hours ago
No Image

കാറുകളിലെ കാർബൺ മോണോക്സൈഡ് അപകട സധ്യതകൾ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം

qatar
  •  2 hours ago
No Image

വനിതാ ഏകദിന ലോകകപ്പിലെ ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് തോൽവി

Cricket
  •  3 hours ago
No Image

കൊളംബിയന്‍ പ്രസിഡന്റ് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ട്രംപ്; ദുര്‍ബലനായ നേതാവാണ് പെട്രോയെന്നും പരിഹാസം

International
  •  3 hours ago
No Image

ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി തലയിൽ വീണ് കാൽനട യാത്രക്കാരന് പരിക്ക്

Kerala
  •  3 hours ago
No Image

അവധി ആഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങവേ കാറപകടം; പൊലിസുദ്യോഗസ്ഥന്റെ അമ്മക്കും,മകൾക്കും ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

നെടുമ്പാശ്ശേരിയിൽ പത്ത് ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎയുമായി 21കാരൻ പിടിയിൽ

Kerala
  •  3 hours ago
No Image

ഒരു സമൂസക്ക് കൊടുക്കേണ്ടി വന്ന വില 2000; ട്രെയിന്‍ യാത്രക്കാര്‍ സൂക്ഷിച്ചോളൂ; ഗൂഗിള്‍ പേ പണി തന്നാല്‍ കീശ കീറും

National
  •  3 hours ago
No Image

'മികച്ച കളിക്കാർ ഒത്തുചേർന്നാൽ മികച്ച ടീമാകില്ല'; മെസ്സി,നെയ്മർ,എംബാപ്പെ കാലഘട്ടത്തെ ടീമിനെക്കുറിച്ച് മുൻ പിഎസ്ജി പരിശീലകൻ

Football
  •  4 hours ago