ആത്മഹത്യാ സ്ക്വാഡായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്; സി.പി.എമ്മിന് അക്രമം പാടില്ലെന്ന നിലപാട്: എം.വി ഗോവിന്ദന്
ആത്മഹത്യാ സ്ക്വാഡായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്; സി.പി.എമ്മിന് അക്രമം പാടില്ലെന്ന നിലപാട്: എം.വി ഗോവിന്ദന്
കണ്ണൂര്‍: നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വന്ന ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലി ചതച്ചതിനെ ന്യായീകരിച്ച് എം.വി ഗോവിന്ദന്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മഹത്യാ സ്ക്വാഡായാണ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആസൂത്രിതമായ ആക്രമമാണ് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. ഒരു കയ്യേറ്റത്തിനും സിപിഎം തയ്യാറല്ല. ഇത് പരിപാടിയുടെ ശ്രദ്ധ മാറ്റാന്‍ കോണ്‍ഗ്രസ് ഗൂഡാലോചന ചെയ്തു നടത്തിയ അക്രമമാണ്. ഒരു തരത്തിലുള്ള അക്രമത്തിനെയും സിപിഎം പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ 14 സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. വധശ്രമം ഉള്‍പ്പെടെയുള്ള ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് പഴയങ്ങാടി പൊലിസ് കേസെടുത്തത്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് അക്രമണത്തിന് പിന്നില്‍. അക്രമം തടഞ്ഞവരേയും മര്‍ദിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."