HOME
DETAILS

മുസ്‌ലിം സംഘടനകള്‍ നിലപാട് കടുപ്പിച്ചു, ഒടുവില്‍ ബിഷപ്പിനെയും മന്ത്രി വാസവനേയും തള്ളി മുഖ്യമന്ത്രി

  
Web Desk
September 22 2021 | 14:09 PM

muslim-organizations-tightened-their-grip-eventually-pushing-the-bishop-and-minister-vaswan-to-the-cm

 

യു.എം മുഖ്താര്‍

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദം പടച്ചുവിട്ട പാലാ ബിഷപ്പിനെ പരസ്യമായി തള്ളിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിവന്നത് രണ്ടാഴ്ച. വിഷയം പരമാവധി ചര്‍ച്ചയാക്കാതെ 'എയറില്‍' നിന്ന് ഇറക്കാം എന്നതായിരുന്നു മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ആലോചന. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുസ്‌ലിം സംഘടനകളും ആവശ്യപ്പെട്ടിട്ടും ബിഷപ്പിനെ തള്ളാതെയും കടുത്ത നിലപാട് സ്വീകരിക്കാതെയും രണ്ടാഴ്ചയോളം നീട്ടിക്കൊണ്ടുപോയതും ഇക്കാരണത്താലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന പത്രസമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി തങ്ങള്‍ കൃത്യമായി കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. കാന്തപുരം ഉള്‍പടെയുള്ള മറ്റും സംഘടനകളും ഇതേ നിലപാട് തന്നെ എടുത്തതോടെ സര്‍ക്കാറിനു കടുത്ത സമ്മര്‍ദ്ദം നേരിടുകയും ചെയ്തു.


ഇന്ന് വൈകീട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം കൂടുതല്‍ വിശദീകരിച്ചത്. നാര്‍കോട്ടിക് ജിഹാദിലും ലൗ ജിഹാദിലും ഒരടിസ്ഥാനവുമില്ലെന്ന കണക്കുകള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രിയുടെ മറുപടി. ക്രൈസ്തവരെ ഇസ്‌ലാം മതത്തിലേക്ക് മാറ്റുന്നുവെന്ന ആശങ്ക അടിസ്ഥാനരഹിതമാണ്. അത്തരം ഒരു പരാതിയും ലഭിച്ചിട്ടില്ല. ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലോ വസ്തുതകളില്ലെന്ന് ബോധ്യപ്പെട്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചിലര്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു. കുളം കലക്കി മീന്‍ പിടിക്കുന്നവരേ ഒറ്റപ്പെടുത്തുകതന്നെ വേണം. കോട്ടയത്തെ അഖില ഹാദിയയാത് നിര്‍ബന്ധിത മതപരിവര്‍ത്തനമല്ലെന്ന് കണ്ടെത്തിയത് കോടതിയാണ്. വസ്തുതയുടെ അടിസ്ഥാനത്തിലല്ല ചിലര്‍ ആരോപണങ്ങളുന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറ്റന്നാള്‍ ഇടതുമുന്നണി യോഗം ചേരുന്നുണ്ടെങ്കിലും വിഷയം സജീവമായി നില്‍ക്കുമെന്നതിനാല്‍ ഇക്കാര്യം ചര്‍ച്ചചെയ്‌തേക്കില്ല.
വിവാദം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പാലാ ബിഷപ്പിനെ പരസ്യമായി തള്ളിപ്പറയും വരെ ഇടതുപക്ഷത്ത ഘടകകക്ഷികള്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചുവന്നത്. പാലാ ബിഷപ്പിനെ തള്ളാന്‍ ആദ്യം മുഖ്യമന്ത്രിയും തയാറായിരുന്നില്ല. ഇതിന് ശേഷം, പാലാ ബിഷപ്പിന് ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്നാണ് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞത്. സംഘ്പരിവാറും ചില തീവ്ര ന്യൂനപക്ഷ സംഘടനകളും വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്നും ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ വിജയരാഘവന്‍ പറയുകയുണ്ടായി.

എന്‍.ഡി.എയെ മാറ്റിനിര്‍ത്തിയാല്‍ ഇരുമുന്നണിയില്‍ നിന്നുമായി ബിഷപ്പിനെ പിന്തുണച്ച് രംഗത്തുവന്ന ഏക നേതാവ് കേരളാ കോണ്‍ഗ്രസിന്റെ (എം) ജോസ് കെ. മാണിയായിരുന്നു. മയക്കുമരുന്ന് സാമൂഹിക വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ബിഷപ്പ് ചെയ്തതെന്നും അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യം തകര്‍ക്കുന്നവരാണെന്നുമായിരുന്നു ജോസിന്റെ വാക്കുകള്‍. സി.പി.എം മന്ത്രി വാസവന്‍ ബിഷപ്പിനെ സമീപിച്ചതും വിവാദത്തിനിടയാക്കി. ബിഷപ്പ് പണ്ഡിതനാണെന്നും വിവാദത്തിന് ശ്രമിക്കുന്നത് വര്‍ഗീയവാദികളാണെന്നും മന്ത്രി ആരോപിക്കുകയും ചെയ്തു.

എന്നാല്‍, തുടക്കം മുതലേ ബിഷപ്പിനെ പിന്തുണയ്ക്കാനോ പ്രസ്താവനയെ അംഗീകരിക്കാനോ സി.പി.ഐ തയാറായിരുന്നില്ല. മതനേതാക്കള്‍ ഒരിക്കലും വര്‍ഗീയവിഭജനത്തിന് ശ്രമിക്കരുതെന്നാണ് വിവാദം ഉണ്ടായതിന്റെ അടുത്തദിവസം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നായിരുന്നു ആദ്യമേ പ്രതിപക്ഷത്തിന്റെ നിലപാട്. സി.പി.ഐക്കും ഇതേ നിലപാടാണ്. അതിന്റെ ആവശ്യമില്ലെന്ന് സി.പി.എം പറയുമ്പോഴും സര്‍വകക്ഷിയോഗം വിളിച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ ഇന്ന് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേഘവിസ്‌ഫോടനം: ഉത്തരഖണ്ഡിലെ ഉത്തരകാശിയില്‍ ഒമ്പത് നിര്‍മാണത്തൊഴിലാളികളെ കാണാതായി

National
  •  14 days ago
No Image

രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 പേർക്ക് പരുക്ക്, എത്തിയത് 10 ലക്ഷത്തോളം പേരെന്ന് റിപ്പോർട്ട്

National
  •  14 days ago
No Image

300 ദിർഹം ഫോൺ ബില്ലിന്റെ പേരിൽ അബൂദബിയിൽ നടത്തിയ കൊലപാതകം; 17 വർഷങ്ങൾക്കിപ്പുറം പ്രതി ഇന്ദർ ജിത് സിംഗിനെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ

uae
  •  14 days ago
No Image

പാകിസ്ഥാനിൽ ഭൂകമ്പം; 5.5 തീവ്രത രേഖപ്പെടുത്തി

International
  •  14 days ago
No Image

സഹേൽ ആപ്പിൽ ഇംഗ്ലീഷ് എക്സിറ്റ് പെർമിറ്റ്: പുതിയ സംരംഭവുമായി കുവൈത്ത് 

Kuwait
  •  14 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോക്ടര്‍ ഹാരിസിന്റെ പോസ്റ്റില്‍ നടപടി എടുത്താല്‍ ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ്

Kerala
  •  14 days ago
No Image

കാളികാവ് സ്വദേശി കുവൈത്തില്‍ പക്ഷാഘാതംമൂലം മരിച്ചു

Kuwait
  •  14 days ago
No Image

വിമാനത്തിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

National
  •  14 days ago
No Image

ഖത്തറില്‍ മകനൊപ്പം താമസിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി നിര്യാതയായി

qatar
  •  14 days ago
No Image

മഴയ്ക്ക് നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ

Weather
  •  14 days ago