HOME
DETAILS

ഐ.എസില്‍ ചേര്‍ന്നെന്നു കണ്ടെത്തിയവരില്‍ അഞ്ചുപേര്‍ മാത്രം മറ്റു മതസ്ഥര്‍; ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തീവ്രവാദ സംഘടനകളില്‍ എത്തിച്ചുവെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി

  
backup
September 22, 2021 | 2:19 PM

only-five-of-those-found-to-have-joined-the-as-were-of-other-religions-the-chief-minister-has-denied-1234

തിരുവനന്തപുരം: ലൗ ജിഹാദിലും നാര്‍കോട്ടിക് ജിഹാദിലും നട്ടാല്‍ കുരുക്കുന്ന നുണക്കഥകള്‍ മെനയുന്നവര്‍ക്ക് കണക്കുകള്‍ നിരത്തി മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ സമ്മര്‍ദങ്ങളെത്തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് ഈ കണക്ക് ഇന്ന് വീണ്ടും ഉയര്‍ത്തിക്കാണിക്കേണ്ടിവന്നതെങ്കിലും വിമര്‍ശകര്‍ക്കുള്ള ശക്തമായ മറുപടി കൂടിയായി ആ കണക്കുകള്‍.
കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകള്‍ ഇവയിലെല്ലാം ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷമതങ്ങള്‍ക്ക് എന്തെങ്കിലും പങ്കാളിത്തം ഉണ്ടെന്ന് മനസിലാകില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതിനൊന്നിനും ഏതെങ്കിലും മതമില്ല. ഇവയെ ഒരു മതത്തിന്റെ കള്ളിയില്‍പ്പെടുത്താനുമാവില്ല. ക്രിസ്തുമതത്തില്‍ നിന്ന് കൂടുതല്‍ പേരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്നതും അടിസ്ഥാന രഹിതമാണ്.
ഏതാനും വര്‍ഷം മുന്‍പ് കോട്ടയം സ്വദേശിനി അഖില, ഹാദിയ എന്ന പേര് സ്വീകരിച്ചു. ഇതേതുടര്‍ന്ന് ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തത് നിര്‍ബന്ധിതമതപരിവര്‍ത്തനമാണെന്ന ആക്ഷേപം ഹൈക്കോടതിയും സുപ്രിം കോടതിയും ആ കേസ് വിശകലനം ചെയ്തു. വാസ്തവിരുദ്ധമാണെന്നും പ്രായപൂര്‍ത്തിയായതും മതിയായ വിദ്യാഭ്യാസവുമുള്ളതുമായ യുവതി സ്വന്തം ഇഷ്ടപ്രകാരം മതപരിവര്‍ത്തനം ചെയ്തതാണെന്നാണ് കണ്ടെത്തിയത്.

ക്രിസ്ത്യാനികള്‍ ഉള്‍പ്പടെയുള്ള ഇതരമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്ന പ്രചാരണത്തിന്റെ നിജസ്ഥിതിയും പരിശോധിച്ചു. അപ്പോഴും മറ്റൊരുചിത്രമാണ് തെളിഞ്ഞത്. 2019വരെ ഐ.എസില്‍ ചേര്‍ന്നെന്നു വിവരം ലഭിച്ചത് മലയാളികളായ നൂറ് പേരെക്കുറിച്ചാണ്. 72 പേര്‍ തൊഴില്‍ പരമായി ആവശ്യങ്ങള്‍ക്ക് വിദേശത്തുപോയപ്പോള്‍ അവിടെനിന്ന് ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആ സംഘടനയില്‍ എത്തിപ്പെടുകയായിരുന്നു. അവരില്‍ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകന്‍ പ്രജു ഒഴികെ ബാക്കിയെല്ലാവരും മുസ്ലിം സമുദായത്തില്‍പ്പെട്ടരവാണ്.

28 പേര്‍ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്ന് പോയവരാണ്. ആ 28 പേരില്‍ 5 പേര്‍ മാത്രമാണ് മറ്റ് മതങ്ങളില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍. തിരുവനന്തപുരം സ്വദേശിനി ഹിന്ദുമതത്തില്‍പ്പെട്ട നിമിഷ പാലക്കാട് സ്വദേശിയായ ഡെക്സണ്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തു. എറണാകുളം സ്വദേശിയായ മെറിന്‍ ജേക്കബ് എന്ന ക്രിസ്ത്യന്‍ യുവതി ക്രിസ്ത്യന്‍ യുവാവിനെയും വിവാഹം ചെയ്തു. വിവാഹത്തിന് ശേഷമാണ് ഇവര്‍ മതപരിവര്‍ത്തനം നടത്തി ഐ.എസില്‍ ചേര്‍ന്നത്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തുന്നുവെന്നതിനെ സാധുകരിക്കുന്നതല്ല ഈ കണക്കുകള്‍ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  9 days ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  9 days ago
No Image

ബിഹാര്‍: വോട്ടെണ്ണിത്തുടങ്ങി; മാറിമറിഞ്ഞ് ലീഡ് നില, ഇരു മുന്നണികളും ഒപ്പത്തിനൊപ്പം

National
  •  9 days ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  9 days ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  9 days ago
No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  9 days ago
No Image

ബിഹാറില്‍ അല്‍പ്പസമയത്തിനകം വോട്ടെണ്ണല്‍ തുടങ്ങും

National
  •  9 days ago
No Image

സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; എസ്.ഐ.ആർ നിർത്തിവയ്ക്കണം,സർക്കാർ ഹൈക്കോടതിയിൽ

Kerala
  •  9 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നു മുതൽ പത്രിക സമർപ്പിക്കാം

Kerala
  •  9 days ago
No Image

വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ചു; 17 പവനും ഐഫോണും തട്ടിയ യുവാവ് അറസ്റ്റിൽ

crime
  •  9 days ago