മുന്നില്‍നിന്ന് ഏറ്റെടുക്കേണ്ടെന്ന് ബി.ജെ.പിക്ക് നിര്‍ദേശം
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് ആരോപണവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഏറ്റെടുക്കേണ്ടതില്ലെന്നും പിന്തുണ കൊടുത്താല്‍ മാത്രം മതിയെന്നും ബി.ജെ.പി സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.
സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങള്‍ മാത്രം ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചാല്‍ മതി. വിഷയത്തില്‍ അമിതാവേശം കാട്ടി ബിഷപ്പിന്റെ ആരോപണത്തിനു പിന്നില്‍ ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന വിധത്തില്‍ വ്യാഖ്യാനമുണ്ടാവാതെ നോക്കണമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. ക്രൈസ്തവരുമായി അടുക്കാന്‍ സംഘ്പരിവാര്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിവരുന്നതിനിടെയാണ് പാലാ ബിഷപ്പിന്റെ ആരോപണം ബി.ജെ.പിക്ക് വീണുകിട്ടിയത്.
എന്നാല്‍ ക്രൈസ്തവ വിശ്വാസികള്‍ തന്നെ പൂര്‍ണമായി ആരോപണം വിശ്വസിച്ചിട്ടില്ല. മാത്രമല്ല തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയത്തില്‍ തീവ്ര ഇടപെടല്‍ നടത്തിയിട്ടും ഗുണംചെയ്തിട്ടുമില്ല. കടുത്ത വര്‍ഗീയ അജന്‍ഡകള്‍കൊണ്ടു മാത്രം കേരളത്തില്‍ സ്വാധീനം വ്യാപിക്കാനാവില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."