HOME
DETAILS

ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം; സാനിറ്റൈസര്‍ കൈയില്‍ കരുതണം

  
backup
September 23, 2021 | 4:29 AM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

 

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ സ്‌കൂള്‍ യാത്ര സുരക്ഷിതമാക്കുന്നതിന് മോട്ടോര്‍വാഹനവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. സ്‌കൂള്‍ വാഹനങ്ങളില്‍ ഒരു സീറ്റില്‍ ഒരു കുട്ടി മാത്രമെന്ന നിലയില്‍ യാത്ര ക്രമീകരിക്കണമെന്നും എല്ലാ വിദ്യാര്‍ഥികളും സാനിറ്റൈസര്‍ കൈയില്‍ കരുതണമെന്നതുമാണ് പ്രധാന നിര്‍ദേശം.
നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കരുത്. പനിയോ ചുമയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ വാഹനങ്ങളില്‍ യാത്ര അനുവദിക്കരുത്. സ്‌കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും കരുതണം. എല്ലാ കുട്ടികളും മാസ്‌ക് ധരിച്ചിരിക്കണം. വാഹനത്തില്‍ എ.സിയും തുണികൊണ്ടുള്ള സീറ്റ് കവറും കര്‍ട്ടനും പാടില്ല. ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോള്‍ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകണം. ഡ്രൈവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കേണ്ടതും അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്.
സ്‌കൂള്‍ അധികൃതര്‍ മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ അച്ചടിച്ച് രക്ഷിതാക്കള്‍ക്കും ബന്ധപ്പെട്ട എല്ലാവര്‍ക്കും വിതരണം ചെയ്യണന്നും നിര്‍ദേശമുണ്ട്. സ്‌കൂള്‍ ട്രിപ്പിനായി മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത്തരം വാഹനങ്ങള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണെന്ന് ഗതാഗതമന്ത്രി അറിയിച്ചു.
ഒക്ടോബര്‍ 20ന് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിനു ശേഷം മാത്രമേ വിദ്യാര്‍ഥികളുടെ
യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ. പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് സ്റ്റുഡന്‍സ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്രോട്ടോക്കോള്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ സൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസ് തലകീഴായി മറഞ്ഞു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  2 days ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  2 days ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  2 days ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  2 days ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  2 days ago