മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു
മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവാണ് മരിച്ചത്. അപകടം നടക്കുമ്പോൾ വൈഷ്ണവ് ബസിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. 26 പേര്‍ക്ക് പരുക്കേറ്റന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റ നാലു പേരുടെ നില ഗുരുതരമാണ്.
ഡിവൈഡറില്‍ ഇടിച്ചാണ് ബസ് മറിഞ്ഞത്. ബസിന്റെ ടയറും മറ്റു ഭാഗങ്ങളും തെറിച്ചുപോയി. നിര്‍ത്തിയിട്ട കാറിന്റെ മുകളിലാണ് ബസ് മറിഞ്ഞത്. ബസും കാറും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ബസ് വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്. വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലാണ് പരുക്കേറ്റവരെ എത്തിച്ചത്. അതേ സമയം, വിദഗ്ധ ചികിത്സ വേണ്ടവരെ കോട്ടക്കലിലേക്ക് മാറ്റി.
കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള ആറുവരി പാതയിലാണ് അപകടം നടന്നത്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃസാക്ഷികള്‍ പറയുന്നു. തൃശൂര്‍- കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസാണിത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
സ്ഥിരമായ അപകടം ഉണ്ടാകുന്ന സ്ഥലമാണെന്നും റോഡിന്റെ അശാസ്ത്രീയ നിർമാണം അപകടങ്ങൾ ആവർത്തിക്കുന്നതിന് കാരണമാവുന്നതായും വി.എസ്. ജോയി എം.എൽ.എ പറഞ്ഞു.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."