തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ആര്‍.എസ്.എസെന്ന് ബി.ജെ.പി അവലോകന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആര്‍.എസ്.എസ് സഹകരിച്ചില്ലെന്നും ഇത് തോല്‍വിക്ക് കാരണമായെന്നും ബി.ജെ.പി അവലോകന റിപ്പോര്‍ട്ട്. ആര്‍.എസ്.എസ് സംയോജകന്മാര്‍ പരാജയമായെന്നും പ്രാദേശിക ബിജെപി പ്രവര്‍ത്തകരുമായി ഇവര്‍ക്ക് ഒത്തുപോകാനായില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാന ഭാരവാഹികളായ എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, സി കൃഷ്ണകുമാര്‍, സുധീന്‍ എന്നിവര്‍ പ്രവര്‍ത്തകരുമായി സംവദിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിനാണ് റിപ്പോര്‍ട്ട് കൈമാറി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും നേടാന്‍ ബിജെപിക്കായിരുന്നില്ല. 2016ല്‍ വിജയിച്ച നേമം നഷ്ടപ്പെട്ടതിനൊപ്പം ബി.ജെ.പിയുടെ വോട്ടുവിഹിതത്തിലും വലിയ ഇടിവുണ്ടായി. 2016ല്‍ എന്‍ഡിഎയ്ക്ക് 14.93 ശതമാനം വോട്ടാണ് കിട്ടിയത് എങ്കില്‍ 2021ല്‍ അത് 12.47 ശതമാനത്തിലേക്ക് ചുരുങ്ങിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15.53 ശതമാനമായിരുന്നു പാര്‍ട്ടിയുടെ വോട്ടുവിഹിതം.
ചുരുങ്ങിയത് 35 സീറ്റെങ്കിലും ബിജെപി നേടുമെന്നായിരുന്നു കെ സുരേന്ദ്രന്‍ പ്രചാരണ വേളയില്‍ അവകാശപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."