സൗജന്യ തൊഴില്‍മേള ഇന്ന്
കൊച്ചി: സൗജന്യ മെഗാ തൊഴില്‍ മേള ഇന്ന് രാവിലെ 10ന് എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയവും കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷനും ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്.
അഞ്ചാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. അയ്യായിരത്തിലേറെ ഒഴിവുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഐ.ടി, ഓട്ടോ മൊബൈല്‍, നഴ്‌സിങ്, ഫിനാന്‍സ്, ട്രാവല്‍, ടൂറിസം, ഹോട്ടല്‍, പബ്ലിക് റിലേഷന്‍സ്, ഹ്യൂമന്‍ റിസോഴ്‌സ്, ടെക്‌സ്‌റ്റൈല്‍, ഹൗസ് കീപ്പിങ്, സെയില്‍സ്, ലോജിസ്റ്റിക്‌സ്, ഇന്റീരിയര്‍ തുടങ്ങിയ മേഖലകളിലെല്ലാം ഒഴിവുണ്ട്. നഴ്‌സിങില്‍ മാത്രം ആയിരത്തോളം ഒഴിവുകളാണുള്ളത്. ബി.എസ്‌സി നഴ്‌സിങ്, ജി.എന്‍.എം യോഗ്യതയുള്ളവരെ പരിഗണിക്കും. പാരാമെഡിക്കല്‍ വിഭാഗത്തിലും നിരവധി ഒഴിവുകളുണ്ട്. രാവിലെ എട്ടുമുതല്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്യാം. ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഫോണ്‍: 04712332 113 ,9495746866. വെബ്‌സൈറ്റ്: ംംം.ിര.െഴീ്.ശി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."