ഖത്തർ അണ്ടർ 23 ഏഷ്യൻ കപ്പ്;പോരാട്ടചിത്രമായി
ദോഹ:ഏഷ്യൻ വൻകരയുടെ യുവതാരങ്ങൾ കൊമ്പുകോർക്കുന്ന എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ പോരാട്ടചിത്രം തെളിഞ്ഞു. അടുത്തവർഷം ഏപ്രിൽ 15 മുതൽ മേയ് മൂന്നു വരെ ഖത്തറിലെ നാലു വേദികളിലായി നടക്കുന്ന ടൂർണമെൻ്റിൻ്റെ മത്സര നറുക്കെടുപ്പ് വ്യാഴാഴ്‌ച ദോഹയിൽ പൂർത്തിയായി.
ഗ്രൂപ്പ് 'എ'യിൽ ആതിഥേയരായ ഖത്തറിന് കരുത്തരായ ആസ്ട്രേലിയ, ജോർഡൻ, ഇന്തോനേഷ്യ എന്നിവരാണ് എതിരാളികൾ. രണ്ടാം സീഡായ ജപ്പാന് ഗ്രൂപ് 'ബി'യിൽ ദക്ഷിണ കൊറിയ, യു.എ.ഇ, ചൈന എന്നി വർ എതിരാളികളാകും. ഗൾഫ് മേഖലയിലെ പവർഹൗസും, നിലവിലെ ജേതാക്കളുമായ സഊദി അറേബ്യക്ക് മുൻ ചാമ്പ്യന്മാരായ ഇറാഖും, തായ്‌ലൻഡ്, തജികിസ്ഥാൻ എന്നിവരാണ് എതിരാളികൾ. ഗ്രൂപ് 'ഡി'യി ൽ ഉസ്ബകിസ്താൻ, വിയറ്റ്നാം, കുവൈത്ത്, മലേഷ്യ ടീമുകളും മത്സരിക്കും. 2013ൽ ആരംഭിച്ച അണ്ടർ 23 ഏഷ്യൻ കപ്പിൽ ഇറാഖ് (2013), ജപ്പാൻ (2016), ഉസ്ബകിസ്‌താൻ (2018), ദക്ഷിണ കൊറിയ (2020), സൗദി (2022) എന്നിവരാണ് ഇതുവരെ ചാമ്പ്യൻമാരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."