ക്രാഷ് കോഴ്സിന് പുതിയ ക്യാമ്പസുകളുമായി സൈലം
തൃശൂരിലെ പുതിയ സൈലം ക്യാമ്പസ് ഉദ്ഘാടനം ചെയ്തു. സൈലം ഫൗണ്ടറും സി.ഇ.ഒയുമായ ഡോക്ടർ അനന്തു, സൈലം ഡയറക്ടർ ലിജീഷ് കുമാർ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. ശക്തൻ ബസ്റ്റാൻ്റിനടുത്തായി തൃശൂർ മെട്രോ ഹോസ്പിറ്റൽ ജങ്ക്ഷനിലാണ് പുതിയ ക്യാമ്പസ് ആരംഭിച്ചത്. നീറ്റ്, ജെ.ഇ.ഇ റിപ്പീറ്റർ സ്റ്റുഡൻ്റ്സിന് ഹൈബ്രിഡ് കോച്ചിംഗ് കൊടുക്കുന്ന ക്യാമ്പസുകൾ തൃശൂർ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി സൈലത്തിനുണ്ട്. തൃശൂരിലെ സൈലത്തിൻ്റെ മൂന്നാമത്തെ ഹൈബ്രിഡ് ക്യാമ്പസാണിത്.
സെൻട്രലൈസ്ഡ് എ.സി സൗകര്യത്തോടു കൂടിയ ഈ ക്യാമ്പസിൽ റിപ്പീറ്റർ കോഴ്സുകൾ കൂടാതെ +1, +2 പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്കുള്ള എൻട്രൻസ് ഓറിയൻ്റഡ് ട്യൂഷൻ പ്രോഗ്രാമും സൈലം ഒരുക്കിയിട്ടുണ്ട്. ഈ വർഷത്തെ NEET, KEAM പരീക്ഷകൾക്കുള്ള ക്രാഷ് കോഴ്സോടു കൂടിയാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
പാലക്കാട്ടും എറണാകുളത്തും തലശ്ശേരിയിലുമെല്ലാം പുതിയ ക്യാമ്പസുകളിലാണ് സൈലം ക്രാഷ് കോഴ്സ് നടത്തുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും സൈലം ക്ലാസ് റൂം ക്രാഷ് കോഴ്സ് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കോയമ്പത്തൂരുമുള്ള പുതിയ സൈലം ക്യാമ്പസുകൾ അടുത്ത ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്യും.
അന്വേഷണങ്ങൾക്ക്: 6009100300
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."