വഴിക്കണ്ണുമായി ഗോപിനാഥ് ഇവിടെയുണ്ട്; ഉറ്റവര്‍ വരുന്നതു കാത്ത്
കൊയിലാണ്ടി: ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഉറ്റവരെയും കാത്ത് ഗോപിനാഥ് ഇപ്പോഴും ഇരിപ്പുണ്ട്. കഴിഞ്ഞ രണ്ടു മാസമായി കൊയിലാണ്ടിക്കടുത്ത് പൂക്കാട് അങ്ങാടിയിലെ ബസ് സ്റ്റോപ്പില്‍ വഴിക്കണ്ണുമായി ബന്ധുക്കളെ കാത്തിരിക്കുന്നു ഈ വയോധികന്.
ഗോപിനാഥ് കമ്മത്ത് എന്നു പേരുള്ള ഇയാള്‍ പ്രവാസിയും എസ്.ബി.ഐ ജീവനക്കാരനുമായിരുന്നെന്നാണു നാട്ടുകാര്‍ക്കു ലഭിച്ച വിവരം. കോഴിക്കോട് കമ്മത്ത് ലൈനില്‍ സ്വര്‍ണക്കട നടത്തിയിരുന്നതായും ആഴ്ചവട്ടമാണു സ്വദേശമെന്നും ഇദ്ദേഹം നാട്ടുകാരോടു പറഞ്ഞിട്ടുണ്ട്. നിലവില്‍ നാട്ടുകാരുടെ സംരക്ഷണത്തിലും അവര്‍ നല്കുന്ന ഭക്ഷണം കഴിച്ചും ഇവിടെ കഴിയുന്ന ഗോപിനാഥ് ഇടക്കിടെ മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിക്കുന്നുണ്ട്.
നാട്ടുകാരില്‍ ചിലര്‍ ആഴ്ചവട്ടത്ത് അന്വേഷണം നടത്തി ഗോപിനാഥിനെ കുറിച്ചുള്ള വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ധുക്കള്‍ ഗോപിനാഥിനെ തേടിവന്നാല്‍ കൂടെ അയക്കുമെന്നു നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."