സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ക്രിമിനലുകളെ വളര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണം: യൂത്ത് ലീഗ്
കൊടുവള്ളി മണ്ഡലം യൂത്ത് ലീഗിന് പുതിയ നേതൃത്വം: ടി. മൊയ്തീന്‍ കോയ പ്രസിഡന്റ്, എ.കെ കൗസര്‍ ജന. സെക്രട്ടറി
താമരശ്ശേരി: ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തി രാഷ്ട്രീയ നേട്ടത്തിനായി ക്രിമിനലുകളെ വളര്‍ത്താനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
കണ്ണൂരില്‍ വര്‍ഷങ്ങളായി സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന അക്രമ രാഷ്ട്രീയം ഭരണത്തിന്റെ തണലില്‍ മറ്റു ജില്ലകളിലേക്ക് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പോടെ വ്യാപിപ്പിക്കുകയാണ്. അക്രമികളെ സംരക്ഷിക്കാനാണ് ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ് അസ്‌ലം വധത്തിലെ പ്രതികളെ ഇതുവരെ പിടികൂടാന്‍ സാധിക്കാത്തതിലൂടെ വ്യക്തമായിരിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റായി ടി. മൊയ്തീന്‍ കോയ(കൊടുവള്ളി) യെയും ജനറല്‍ സെക്രട്ടറിയായി എ.കെ കൗസറി(താമരശ്ശേരി) നെയും ട്രഷററായി സി.കെ റസാഖ് മാസ്റ്ററെ(ഓമശ്ശേരി) യും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഒ.കെ ഇസ്മായില്‍, മിഹ്ജഅ് നരിക്കുനി, ഷമീര്‍ മോയത്ത്, സെക്രട്ടറിമാരായി റഫീഖ് കൂടത്തായി, ജാഫര്‍ അരീക്കല്‍, നൗഷാദ് പന്നൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
താമരശ്ശേരി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ യോഗം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജന. സെക്രട്ടറി വേളാട്ട് അഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.കെ.ബി. മുഹമ്മദ് അധ്യക്ഷനായി. റിട്ടേര്‍ണിങ് ഓഫിസര്‍ അഡ്വ. എ.വി അന്‍വര്‍, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് നജീബ് കാന്തപുരം, കെ.പി മുഹമ്മദന്‍സ്, വി. ഇല്‍യാസ്, എ.പി നാസര്‍ മാസ്റ്റര്‍, കെ.കെ.എ ഖാദര്‍, ടി. മൊയ്തീന്‍കോയ, വി.കെ മുഹമ്മദ് റഷീദ് മാസ്റ്റര്‍, എ.കെ. കൗസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."