HOME
DETAILS

അനധികൃതമായി ഭൂമി അനുവദിച്ചു;  ഗാംഗുലിക്കും ബംഗാള്‍ സര്‍ക്കാരിനും പിഴ

  
backup
September 29 2021 | 03:09 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b5%e0%b4%a6%e0%b4%bf%e0%b4%9a
 
കൊല്‍ക്കത്ത: ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്കും ബംഗാള്‍ സര്‍ക്കാരിനും കല്‍ക്കട്ട ഹൈക്കോടതി പിഴ ചുമത്തി. ന്യൂടൗണ്‍ പ്രദേശത്ത് ഗാംഗുലിക്ക് സ്‌കൂള്‍ നിര്‍മിക്കാനായി പഞ്ചിമ ബംഗാള്‍ സര്‍ക്കാരും വെസ്റ്റ് ബംഗാള്‍ ഹൗസിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും അനധികൃതമായി ഭൂമി അനുവദിച്ചുവെന്ന കേസിലാണ് വിധി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനായ ഗാംഗുലി പതിനായിരം രൂപയും സംസ്ഥാന സര്‍ക്കാരും വെസ്റ്റ് ബംഗാള്‍ ഹൗസിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ കോര്‍പ്പറേഷനും അരലക്ഷം രൂപവീതവുമാണ് പിഴയൊടുക്കേണ്ടത്. നാലാഴ്ചക്കകം തുക വെസ്റ്റ് ബംഗാള്‍ ലീഗല്‍ സര്‍വിസ് അതോറിറ്റിയില്‍ നിക്ഷേപിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാലും ജസ്റ്റിസ് അര്‍ജിത് ബാനര്‍ജിയുമടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്ന് സര്‍ക്കാര്‍ തുക ഈടാക്കണമെന്നാണ് കോടതി നിര്‍ദേശം. ഭൂമി തിരികെ നല്‍കിയെങ്കിലും സുപ്രിംകോടതി നിര്‍ദേശിച്ച നിയമത്തിന് വിരുദ്ധമായി അധികാര ദുര്‍വിനിയോഗത്തിലൂടെ വ്യവഹാരങ്ങള്‍ നടത്തിയതിനാണ് പിഴ വിധിച്ചതെന്നും കോടതി വ്യക്തമാക്കി.
ഭൂമി അനുവദിക്കുന്നത് റദ്ദാക്കിയ സുപ്രിംകോടതി വിധി പരിഗണിച്ച് ഗാംഗുലി എജ്യൂക്കേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി നിയമാനുസൃതമായി പ്രവര്‍ത്തിക്കണമായിരുന്നെന്ന്  കോടതി പറഞ്ഞു. ന്യൂടൗണില്‍ ഗാംഗുലിക്ക് രണ്ടേക്കര്‍ ഭൂമി അനുവദിച്ചതിനെ ചോദ്യം ചെയ്ത് 2016ല്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി വിധി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago