കണ്ണൂര്‍ താല്‍ക്കാലിക ചുമതല പ്രഫ. ബിജോയ് നന്ദന്
കണ്ണൂര്‍ താല്‍ക്കാലിക ചുമതല പ്രഫ. ബിജോയ് നന്ദന്
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ നിയമനം സുപ്രിം കോടതി റദ്ദാക്കിയതിന് പിന്നാലെ പകരം സംവിധാനമൊരുക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുസാറ്റ് മറൈന്‍ ബയോളജി പ്രഫസര്‍ ബിജോയ് നന്ദനാണ് വൈസ് ചാന്‍സിലറുടെ താല്‍ക്കാലിക ചുമതല നല്‍കാന്‍ രാജ്ഭവന്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗികമായ ഉത്തവരവ് പുറത്തിറങ്ങിയിട്ടില്ല. വിധി പുറത്ത് വന്നതിന് പിന്നാലെ ഉടന്‍ പകരം സംവിധാനം ഒരുക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.
കേരള സര്‍ക്കാറിന് കനത്ത തിരിച്ചടിയായ വിധിയില്‍, ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി വീണ്ടും നിയമിച്ചത് സുപ്രിം കോടതി റദ്ദാക്കിയിരുന്നു. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ അനാവശ്യ ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്നും ഇത് അംഗീകരിച്ച ചാന്‍സലറായ കേരള ഗവര്‍ണര്‍ തന്റെ ഭരണഘടനാപരമായ അധികാരം അടിയറവു വെച്ചുവെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നേതാക്കളായ ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, ഡോ. ഷിനോ പി. ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം കോടതിയുടെ സുപ്രധാന വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."