HOME
DETAILS

യു എ ഇ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളിൽ ഏർപ്പെടുത്തിയ മാറ്റങ്ങൾ അറിയാം

  
backup
December 01, 2023 | 5:10 PM

in-conjunction-with-the-uae-national-day-celebrations-changs-to-public-transport-systems-in-dubai-are-known

ദുബൈ:യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് എമിറേറ്റിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ സംബന്ധിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2023 നവംബർ 30-നാണ് RTA ഇക്കാര്യം പുറത്ത് വിട്ടത്.

ട്രാം സമയക്രമം
നവംബർ 30 മുതൽ ഡിസംബർ 12 വരെ: രാവിലെ 06:00 മുതൽ രാത്രി 01:00 മണി വരെ. ഞായറാഴ്ചകളിൽ രാവിലെ 09:00 മുതൽ രാത്രി 01:00 മണി വരെ.
ജലഗതാഗത സംവിധാനങ്ങൾ

വാട്ടർ ബസ്
ദുബൈ മറീന BM 1, മറീന മാൾ, മറീന വാക് എന്നീ മറീന സ്റ്റേഷനുകളിൽ നിന്ന് രാവിലെ 12:00 മുതൽ രാത്രി 11.05 വരെ.
മറീന പ്രൊമനൈഡ്‌ – മറീന മാൾ: വൈകീട്ട് 3:55 മുതൽ രാത്രി 10:00 വരെ.
മറീന ടെറസ് – മറീന വാക്: വൈകീട്ട് 4:00 മുതൽ രാത്രി 10.00 വരെ.
വാട്ടർ ടാക്സി
മുൻ‌കൂർ ബുക്കിംഗ് വഴി യാത്രികർക്ക് വാട്ടർ ടാക്സി സേവനങ്ങൾ നേടാവുന്നതാണ്. ഇവ വൈകീട്ട് 3 മുതൽ രാത്രി 11 വരെ ലഭ്യമാണ്.

ഫെറി
അൽ ഗുബൈബ – ദുബൈ വാട്ടർ കനാൽ – മറീന മാൾ – ഉച്ചയ്ക്ക് 1:00, വൈകീട്ട് 6:00 എന്നീ സമയങ്ങളിൽ.
ദുബൈ വാട്ടർ കനാൽ – അൽ ഗുബൈബ – ഉച്ചയ്ക്ക് 2:25, വൈകീട്ട് 7:25 എന്നീ സമയങ്ങളിൽ.
ദുബൈ വാട്ടർ കനാൽ – ബ്ലൂ വാട്ടേഴ്സ് – ഉച്ചയ്ക്ക് 1:50, വൈകീട്ട് 6:50 എന്നീ സമയങ്ങളിൽ.
ബ്ലൂ വാട്ടേഴ്സ് – മറീന മാൾ – ഉച്ചയ്ക്ക് 2:50, വൈകീട്ട് 7:50 എന്നീ സമയങ്ങളിൽ.

അബ്ര
ദുബൈ ഓൾഡ് സൂഖ് – ബനിയാസ് – രാവിലെ 10 മുതൽ രാത്രി 10:45 വരെ.
ദെയ്‌റ ഓൾഡ് സൂഖ് – അൽ ഫഹിദി – 10:00 മുതൽ രാത്രി 11.15 വരെ.
അൽ ഫഹിദി – സബ്ക – 10:00 മുതൽ രാത്രി 11.25 വരെ.
അൽ സീഫ് – ബനിയാസ് – രാവിലെ 10 മുതൽ രാത്രി 12.00 വരെ.
ദുബൈ ഓൾഡ് സൂഖ് – അൽ ഫഹിദി – അൽ സീഫ് – വൈകീട്ട് 3 10 മുതൽ രാത്രി 10:55 വരെ.
ദുബായ് ഫെസ്റ്റിവൽ സിറ്റി – ദുബായ് ക്രീക്ക് – വൈകീട്ട് 4:00 മുതൽ രാത്രി 11.50 വരെ.
അൽ ജദ്ദാഫ് – ദുബൈ ഫെസ്റ്റിവൽ സിറ്റി – രാവിലെ 8 മുതൽ രാത്രി 11.50 വരെ.
ഷെയ്ഖ് സായിദ് റോഡ് സ്റ്റേഷൻ TR6 -ൽ നിന്ന് ടൂറിസ്റ്റുകൾക്കുള്ള സർവീസ്– വൈകീട്ട് 4 മുതൽ രാത്രി 10 :15 വരെ.
വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും:
RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ഡിസംബർ 2 മുതൽ ഡിസംബർ 4 വരെ അവധിയായിരിക്കും. അവധിക്ക് ശേഷം സേവനകേന്ദ്രങ്ങൾ, കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ എന്നിവ ഡിസംബർ 5 തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുന്നതാണ്. എന്നാൽ ഉം രമൂൽ, ദെയ്‌റ, അൽ ബർഷ എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.

മെട്രോ സമയങ്ങൾ
ദുബൈ മെട്രോയുടെ റെഡ് ലൈൻ, ഗ്രീൻ ലൈൻ സേവനങ്ങൾ താഴെ പറയുന്ന സമയക്രമം പാലിച്ചായിരിക്കും.

വ്യാഴം മുതൽ ഞായർ വരെ (നവംബർ 30 മുതൽ ഡിസംബർ 3 വരെ): രാവിലെ 05:00 മുതൽ പിറ്റേന്ന് 1:00 am വരെ.
തിങ്കൾ മുതൽ ഞായർ വരെ (ഡിസംബർ 4 മുതൽ ഡിസംബർ 10 വരെ): രാവിലെ 05:00 മുതൽ രാത്രി 1.00 വരെ.
ഡിസംബർ 11, 12 തീയതികളിൽ: രാവിലെ 05:00 മുതൽ രാത്രി 1.00 വരെ.

പൊതു പാർക്കിംഗ്
യു എ ഇ ദേശീയ ദിനാഘോഷംദുബൈയിൽ പാർക്കിംഗ് സൗജന്യം

2023 ഡിസംബർ 2 മുതൽ ഡിസംബർ 4 വരെ ദുബായിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെയുള്ള പാർക്കിംഗ് ഇടങ്ങൾ സൗജന്യമായിരിക്കും. 2023 ഡിസംബർ 5, ചൊവ്വാഴ്ച മുതൽ പാർക്കിംഗ് ഫീസ് തിരികെ ഏർപ്പെടുത്തുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ വിടവാങ്ങി

organization
  •  7 days ago
No Image

കോട്ടയത്ത് യുവാവും യുവതിയും വീടിനുള്ളില്‍ മരിച്ച നിലയില്‍; താമസത്തിനെത്തിയത് ആറ് മാസം മുമ്പ്

Kerala
  •  7 days ago
No Image

രാഹുലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ്.ഐ.ടി; അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന്

Kerala
  •  7 days ago
No Image

സാമ്പത്തിക ഉപരോധത്തിനെതിരെ 'കേരളം സമരമുഖത്ത്': തലസ്ഥാനത്ത് ഇന്ന് എല്‍.ഡി.എഫ് സത്യഗ്രഹം

Kerala
  •  7 days ago
No Image

ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ നിർദേശം; കൂടുതല്‍ ജാഗ്രത വേണമെന്ന് ഉപദേശം

International
  •  7 days ago
No Image

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ 21 കുട്ടികളെ കണ്ടെത്തി: രേഖകളില്ലാത്ത യാത്രയില്‍ പൊലിസ് അന്വേഷണം ഊര്‍ജിതം

Kerala
  •  7 days ago
No Image

കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

Kerala
  •  7 days ago
No Image

ഗസ്സയിലെ ജനങ്ങളെ സൊമാലിലാൻഡിലേക്ക് മാറ്റാന്‍ ഇസ്‌റാഈല്‍ നീക്കം; വെളിപ്പെടുത്തലുമായി സൊമാലിയ

International
  •  7 days ago
No Image

വിഷവായുവിനൊപ്പം കടുത്ത തണുപ്പും മൂടൽ മഞ്ഞും; ഡൽഹിയിൽ ദുരിതകാലം

National
  •  7 days ago
No Image

എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

Kerala
  •  7 days ago