HOME
DETAILS

പ്രശ്‌നങ്ങള്‍ ഇവിടെ  പരിഹരിക്കണമെന്ന് രാഹുല്‍

  
backup
September 30, 2021 | 4:31 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf
 
സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങളുടെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 
മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി സംസ്ഥാനതലത്തില്‍ പരിഹരിക്കണമെന്ന് രാഹുല്‍ നിര്‍ദേശിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമേ കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക തയാറാക്കാവൂ എന്നും നേതാക്കളോട് ആവശ്യപ്പെട്ടു.  
ഇന്നലെ രാവിലെയോടെ കരിപ്പൂരിലെത്തിയ രാഹുല്‍ കടവ് റിസോര്‍ട്ടില്‍ വച്ചാണ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. 
പിന്നീട് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പോയ രാഹുല്‍ ഹോട്ടലില്‍ തിരിച്ചെത്തിയ ശേഷവും ചര്‍ച്ച തുടര്‍ന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണെന്ന റിപ്പോര്‍ട്ടാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ രാഹുലിനു നല്‍കിയത്. ഇതു കണക്കിലെടുത്താണ് രാഹുല്‍ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. തമ്മിലടി പരിഹരിച്ചില്ലെങ്കില്‍ പുനഃസംഘടന സുഗമമാകില്ലെന്ന റിപ്പോര്‍ട്ടും താരിഖ് ഹൈക്കമാന്‍ഡിനു നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ആശയവിനിമയത്തിന്റെ പ്രശ്‌നങ്ങളുണ്ട്. അതു പരിഹരിക്കാതെ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് താരിഖ് ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. 
കെ.പി.സി.സി ഭാരവാഹികളുടെ പട്ടികയുമായി ഇന്ന് ഡല്‍ഹിക്കു പോകാനിരുന്ന സുധാകരനും സതീശനും പുതിയ സാഹചര്യത്തില്‍ യാത്ര നീട്ടിവച്ചു. 
കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം ഭാരവാഹികളുടെ പട്ടികയുമായി ഡല്‍ഹിക്കു പോകാനാണ് തീരുമാനം.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീമ കൊറെഗാവ് കേസ്; ഗൗതം നവ്‌ലഖയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവ്

National
  •  12 days ago
No Image

മലപ്പുറത്ത് കാര്‍ യാത്രക്കാരനെ ആക്രമിച്ച് 2 കോടി രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍; പിടിയിലായ ഇയാള്‍ പരാതിക്കാരന്റെ ജോലിക്കാരന്‍

Kerala
  •  12 days ago
No Image

തൊഴിലുറപ്പ് പദ്ധതിയിലെ കടുംവെട്ട്, പ്രതികൂലമായി ബാധിക്കുന്നത് നിർധന സത്രീകളെയും ആദിവാസികളെയും

Kerala
  •  12 days ago
No Image

'പോറ്റിയേ കേറ്റിയേ...' സമൂഹമാധ്യമങ്ങളില്‍ നിന്ന് പാരഡിപ്പാട്ടിന്റെ വീഡിയോകള്‍ കൂട്ടത്തോടെ പിന്‍വലിക്കപ്പെട്ടു

Kerala
  •  12 days ago
No Image

എസ്‌ഐആര്‍: പൂരിപ്പിച്ച ഫോം നല്‍കാന്‍ ഇന്നു കൂടി അവസരം; പുറത്തായിരിക്കുന്നത് 24.95 ലക്ഷം

Kerala
  •  12 days ago
No Image

മാസ്‌കുമില്ല, ഹെല്‍മറ്റുമില്ല, ബൈക്കിന് കൈകാണിച്ച പൊലീസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെട്ട യുവാവിന് 2.5 വര്‍ഷം തടവും പിഴയും

Kerala
  •  12 days ago
No Image

ഇന്ത്യയിലെ യു.എസ് കോൺസുലേറ്റുകൾ; വിസ അപ്പോയ്മെന്റ് പുനഃക്രമീകരിക്കുന്നു

National
  •  12 days ago
No Image

ആണവോർജ മേഖലയിൽ സ്വകാര്യ കമ്പനികളും; ബിൽ ലോക്‌സഭ പാസാക്കി

International
  •  12 days ago
No Image

ബോണ്ടി ബീച്ച് വെടിവയ്പ് ഹീറോ മുൻ സിറിയൻ സൈനികൻ

International
  •  12 days ago
No Image

ഇന്ന് അന്താരാഷ്ട്ര അറബിഭാഷാ ദിനം; അരുന്ധതിയുടെ ഹൃദയത്തിലുണ്ട് അറബിഭാഷ, സഹോദരങ്ങളുടെയും

Kerala
  •  12 days ago