HOME
DETAILS

മോസില്ലയ്ക്ക് പിന്നാലെ ക്രോമിലും സുരക്ഷാപിഴവ്

  
March 25 2024 | 09:03 AM

googlechrome-securityissue-latest

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. മോസില്ല ഫയര്‍ഫോക്‌സിന് പിന്നാലെ ഗൂഗിള്‍ ക്രോമിലും സെക്യൂരിറ്റി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. സൈബര്‍ കുറ്റവാളികളുടെ പ്രധാന ലക്ഷ്യവും ഈ ആപ്ലിക്കേഷനാണ്. ഇപ്പോഴിതാ ക്രോമിന്റെ രണ്ട് വേര്‍ഷനുകളിലും സെര്‍ട്ട് ഇന്‍ പിഴവ് ചൂണ്ടിക്കാണിച്ചെത്തിയിരിക്കുകയാണ്. ഒന്നിലധികം പിഴവുകളാണ് രണ്ട് വെര്‍ഷനിലും കണ്ടെത്തിയിരിക്കുന്നത്. 123.0.6312.58 for Linux എന്ന അപ്‌ഡേറ്റിന് മുമ്പുള്ള ക്രോമിന്റെ പതിപ്പുകള്‍, 123.0.6312.58.59 എന്ന അപ്‌ഡേറ്റിന് ശേഷമുള്ള വിന്‍ഡോസ്, മാക് ഒ എസുകളിലെ ക്രോം പതിപ്പുകള്‍ എന്നിവയിലാണ് പിഴവുകളുള്ളത്.

ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ് വേഡുകളും കണ്ടെത്താന്‍ ഈ പിഴവ് ഹാക്കര്‍മാരെ സഹായിച്ചേക്കും. അനധികൃത സോഫ്റ്റ്‌വെയറുകള്‍, ഡൗണ്‍ലോഡുകള്‍, എന്നിവ ഈ ക്രോം പതിപ്പുകളില്‍ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഇത് കൂടാതെ ഈ വേര്‍ഷനുകള്‍ വ്യാജ വെബ്‌സൈറ്റുകള്‍ ഉപയോഗിച്ച് ഹാക്ക് ചെയ്യാനും സാധ്യതയുണ്ട്. പുതിയ സുരക്ഷാ അപ്‌ഡേറ്റുകള്‍ ഉപയോഗിക്കുന്നതാണ് ഹാക്കിങ്ങില്‍ നിന്ന് രക്ഷനേടാനുള്ള ഏക വഴിയെന്ന് മുന്നറിയിപ്പില്‍ പറയുന്നു  .

കഴിഞ്ഞ ദിവസം മോസില്ലയിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് സെര്‍ട്ട് ഇന്‍ രംഗത്ത് വന്നിരുന്നു. കമ്പ്യൂട്ടര്‍ സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാനും അതിലൂടെ പ്രധാനപ്പെട്ട രഹസ്യ വിവരങ്ങള്‍ ചോര്‍ത്താനും ഫയര്‍ഫോക്‌സിലെ പ്രശ്‌നങ്ങള്‍ ഉപയോഗപ്പെടുത്തി ഹാക്കര്‍ക്ക് സാധിക്കുമെന്നാണ് അതിലെയും മുന്നറിയിപ്പില്‍ പറയുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് കുടിവെള്ള വിതരണം തടസപ്പെടും

Kerala
  •  2 months ago
No Image

വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്

Kerala
  •  2 months ago
No Image

ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചര്‍ച്ച ചെയ്യപ്പെടണം: ഐ സി എഫ്

oman
  •  2 months ago
No Image

ലേഖന് മടക്കയാത്രയിൽ തണലായി കെഎംസിസി; ഇനി ഗാന്ധിഭവനിൽ വിശ്രമ ജീവിതം

oman
  •  2 months ago
No Image

ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് യുഎഇ

International
  •  2 months ago
No Image

ഇരുമ്പയിര് കടത്ത് കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ് ശിക്ഷ

National
  •  2 months ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago